‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം, നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; കോകിലയ്ക്ക് കാരുണ്യ ലോട്ടറിയടിച്ചു, സന്തോഷം പങ്കുവെച്ച് ബാല

Spread the love

നടൻ ബാലയും ഭാര്യ കോകിലയും മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖങ്ങളാണ്. കുക്കിംഗ് വീഡിയോകളിലൂടെയും വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടും ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.

എന്നാൽ ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി ലോട്ടറിയടിച്ച സന്തോഷം പങ്കിട്ട് നടൻ ബാല രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരെ അറിയിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ 25,000 രൂപയുടെ ഭാഗ്യമാണ് ബാലയെ തേടിയെത്തിയത്.

ഒരു സന്തോഷ വാർത്തയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആ സന്തോഷ വാർത്ത വേറെയൊന്നുമല്ല, കോകിലയ്ക്ക് ലോട്ടറിയടിച്ചെന്നതാണ് ബാലയുടെ പുതിയ വിശേഷം. കഴിഞ്ഞ ദിവസത്തെ കാരുണ്യ ലോട്ടറിയാണ് താരപത്നിയെ തേടിയെത്തിയത്. 4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫസ്റ്റ് ടൈം, മൈ ലക്ക് ഈസ് അവര്‍ ലക്ക്, ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചത്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റു ചെയ്തിരിക്കുന്നത്. ‘ആ മനസിനെ അഭിനന്ദിക്കുന്നുവെന്നും, ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്ന് അപൂര്‍വം ചിലരേ പറയൂ’വെന്നും ഒരാള്‍ കമന്റ് ചെയ്തു. കോകില തന്നെ ഒരു ലോട്ടറി ആണ് ബാലയ്ക്ക് എന്നായിരുന്നു വേറൊരാളുടെ കമന്റ്. കോകിലയ്ക്ക് ഭാഗ്യമുണ്ടെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.