video
play-sharp-fill

എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതികളെ രക്ഷപെടുത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ: അറസ്റ്റിലായത് ഗുണ്ട അച്ചു സന്തോഷിന്റെ സംഘാംഗങ്ങളായ പ്രതികൾ: പിടിയിലായവരെല്ലാം ഇരുപ്പത്തിയഞ്ച് വയസിൽ താഴെ പ്രായമുള്ളവർ

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കുറവിലങ്ങാട് പട്ടിത്താനത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത്. എക്‌സൈസ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട ശേഷം മൂന്നു മാസമായി ഗുണ്ടാ സംഘം ഒളിവിൽ കഴിയുകയായിരുന്നു.  കുറവിലങ്ങാട് പട്ടിത്താനം ഭാഗത്തു വെച്ച് കഴിഞ്ഞ വർഷം നവംബർ 26 നാണ് കുറവിലങ്ങാട് പട്ടിത്താനത്ത് വച്ച് എക്‌സൈസ് സംഘത്തെ പ്രതികൾ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയത്. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാണക്കാരി കണിയാൻപറമ്പിൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ സുജീഷ് സുരേന്ദ്രൻ (22), കാണക്കാരി കോട്ടമുറി ചെറിയ […]

ഗോഡ്സെയെ തൂക്കിലേറ്റി പ്രതിഷേധവുമായി കെ.എസ്.യു ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: സംഘപരിവാറിന്റെയും ഹിന്ദുമഹാ സഭയുടെയും ഗാന്ധി നിന്ദയ്ക്കെതിരെ ജില്ലാ കെ.എസ്.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി പ്രതിമയ്‌ക്ക്‌ സമീപം ഗോഡ്‌സെയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി. നരേന്ദ്രമോദി സർക്കാരിനെതിരായ ജനരോഷത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ള വെറും നാടകങ്ങളാണ് ഹിന്ദുമഹാസഭയും മറ്റ് സംഘപരിവാരങ്ങളും നടത്തുന്നത്. റാഫേൽ ഇടപാടിൽ മോഡിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോഴൊക്കെ ഇത്തരം നാടകങ്ങൾ അരങ്ങേറാറുണ്ടെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് […]

ആവേശത്തിന്റെ പൂരക്കാഴ്ചകൾ തീർത്ത് കേരളയാത്ര; ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി ബഡ്ജറ്റിനെ തരംതാഴ്ത്തി  : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനത്ത് കര്‍ഷക പോരാട്ടത്തിന്റെ തിരളിയക്കം സൃഷ്ടിച്ച് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. തൃശൂരിന്റെ തനത് ശൈലിയായ പഞ്ചവാദ്യം, പൂക്കാവടി എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് നേതാക്കളും പ്രവര്‍ത്തകരും യാത്രയ്ക്ക് വരവേല്‍പ്പ് നല്‍കിയത്. യാത്രയ്ക്ക് പിന്തുണ അറിയിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള ഒരു കേളികൊട്ടായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ജാഥാ നായകന്‍ സംസാരിച്ചത്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര […]

കെവിൻ കൊലക്കേസ് വിചാരണ നടപടികൾ തുടങ്ങുന്നു: ഫെബ്രുവരി ഏഴിന് കോടതിയിൽ വിചാരണ ആരംഭിക്കും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും: കേസ് ആറു മാസത്തിനുള്ളിൽ തീർപ്പാക്കും

സ്വന്തം ലേഖകൻ കോട്ടയം: കെവിൻകൊലക്കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ കോടതിയിൽ ആരംഭിച്ചു. ഫെബ്രുവരി ഏഴിന് കേസിന്റെ പ്രാഥമിക വാദം ആരംഭിക്കുന്നതിനും, കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനുമുള്ള നടപടികളാവും ആരംഭിക്കുക. കേസിൽ ജാമ്യത്തിൽ കഴിയുന്നവർ അടക്കം പതിനാല് പ്രതികളും കോടതിയിൽ ഹാജരായി വിചാരണയെ ആദ്യ ദിവസം മുതൽ തന്നെ നേരിടേണമെന്നും കോടതി നിർദേശിക്കുന്നു. വിചാരണയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കേസ് കേട്ട കോടതി വിചാരണ നടപടികൾ ഏഴിന് ആരംഭിക്കാൻ നിർദേശിക്കുകയായിരുന്നു. കുറ്റപത്രം പ്രതികളുടെ മേൽ ചുമത്തുന്നതിനുള്ള നടപടികളാണ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്നത്. ജില്ല അഡീഷണൽ […]

ഉപ രാഷ്ട്രപതിയുടെ സന്ദർശനം: ആൽമരം മുറിച്ച് നീക്കാൻ നീക്കം; തേർഡ് ഐ ന്യൂസ് ഇടപെടലിൽ ജീവൻ തിരിച്ച് കിട്ടി ആൽമരം

തേർഡ് ഐ ബ്യൂറോ  കോട്ടയം: ഉപ രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ലോഗോസ് ജംഗ്ഷനിലെ ആൽമരം മുറിച്ചു നീക്കാൻ അധികൃതരുടെ നീക്കം. ആൽമരങ്ങൾ മുറിച്ച് മാറ്റരുതെന്ന ജില്ലാ കളക്ടറുടെ നിർദേശം നിലനിൽക്കെയായിരുന്നു ആൽമരം മുറിച്ച് നീക്കാൻ അധികൃതർ തീരുമാനിച്ചത്. മരം വെട്ടിത്തുടങ്ങിയത് കണ്ട് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഇടപെടുകയും, ജില്ലാ കളക്ടറെയും ബന്ധപ്പെട്ടു. ഇതേ തുടർന്ന് മരം വെട്ടുന്നത് അവസാനിപ്പിച്ച് അധികൃതർ മടങ്ങുകയായിരുന്നു.  വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവങ്ങൾ. ശനിയാഴ്ച രാവിലെ മലയാള മനോരമയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് […]

ബി.ജെ.പിയുടെ വെറും തെരെഞ്ഞടുപ്പ് പ്രകടന പത്രികയായി  ബഡ്ജറ്റിനെ തരംതാഴ്ത്തി  : ജോസ് കെ.മാണി

സ്വന്തം ലേഖകൻ തൃശൂര്‍ : തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. പൊതുതെരെഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പടുകൂറ്റം പദ്ധതികള്‍ അവതരിപ്പിച്ച നരേന്ദ്രമോദി താന്‍ സ്വപ്നങ്ങളുടെ ഭരണാധികാരി എന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവുമായി 3 യുവാക്കൾ പോലീസ് പിടിയിൽ: പൊലീസിനെ ഇടിച്ച് വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത് സാഹസികമായി

ക്രൈം ഡെസ്ക് ചങ്ങനാശ്ശേരി :- വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മതു മൂല അഴിമുഖം പുതുപ്പറമ്പിൽ വീട്ടിൽ ഗിരീഷിന്റെ മകൻ സുധീഷ് കുമാർ (19) .വാഴപ്പള്ളി പട്ടേരി പറമ്പിൽ നടരാജന്റെ മകൻ ആലപ്പി എന്ന് വിളിക്കുന്ന നിധിൻ (27). ആലപ്പുഴ വെള്ളക്കിണർ മുണ്ടറ്റിൽപറമ്പിൽ വീട്ടിൽ ഷരീഫിന്റെ മകൻ അൻവർ ഷരീഫ് (26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡും , ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ചങ്ങനാശ്ശേരി കുരിശുംമൂട് […]

സർ, സാധാരണ ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത്..! വി.ഐ.പിയ്ക്ക് മാത്രമല്ല ഞങ്ങൾക്കും ജീവിക്കേണ്ടേ..? രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി പൊലീസുകാർ: വിഐപിയ്ക്ക് വേണ്ടി കോട്ടയത്ത് പൊലീസ് വട്ടം കറക്കുന്നത് ജനത്തെ; വണ്ടി വയ്ക്കരുത് നിൽക്കരുത് നടക്കരുത്: മനോരമയ്ക്ക് വേണ്ടിയുള്ള പൊലീസിന്റെ സുരക്ഷയിൽ പെരുവഴിയായി ജനം

തേർഡ് ഐ ബ്യൂറോ കോട്ടയം: സർ, കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയത്തെ പൊലീസിന്റെ ഈ കോപ്രായം കണ്ട് ഞങ്ങൾ മടുത്തിരിക്കുകയാണ്..! എന്താണ് ഇവർ ഈ ചെയ്യുന്നത്. വി.വി.ഐപി സന്ദർശനം നടത്തുന്നതിന് എന്തിനാണ് ഈ സാധാരണക്കാരുടെ ജീവിതം ബന്ദിയാക്കി ഉത്തരത്തിൽ ഭീഷണി മുഴക്കുന്നത്. ഞങ്ങളാരും തീവ്രവാദികളല്ല സർ, സാധാരണക്കാരായ മനുഷ്യരാണ്. ഇത് പറയുന്നത് കോട്ടയത്തെ ഓരോ സാധാരണക്കാരന്റെയും വികാരമാണ്. ഉള്ളിൽ തട്ടിയുള്ള വാക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാള മനോരമയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോട്ടയ്ത്ത് എത്തും. പൊലീസ് പരേഡ് […]

തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ ബജറ്റുമായി കേന്ദ്ര സർക്കാർ: ഇ.എസ്.ഐ പരിധി ഉയർത്തിയതും ആദായ നികുതി ഇളവും സാധാരണക്കാർക്ക് അശ്വാസമാകും; തിരഞ്ഞെടുപ്പ് കാലത്ത് നൽകുക എട്ടു കോടി പാചക വാതക കണക്ഷനുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി തിരഞ്ഞെടുപ്പ് കാലത്ത് മോദി സർക്കാരിന്റെ ജനപ്രിയ ബജറ്റ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ സമ്പൂർണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വർഷം നിലവിലുള്ള പരിധി തന്നെ നിലനിൽക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് . ആദായ നികുതി നിയമം 80സി പ്രകാരം […]

ജനറൽ ആശുപത്രി അധികൃതരുടെ ക്രൂരത രോഗികളോട്: ആശുപത്രിയിലെ ബഗ്ലിക്കാറിൽ കയറ്റുന്നത് വിറകും ആശുപത്രി മാലിന്യങ്ങളും: ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടു പോകാനുള്ള വാഹനത്തിന് ആശുപത്രിയിൽ ലഭിക്കുന്നത് മോശം പരിചരണം: ബഗ്ലിക്കാർ ദാനം നൽകിയ ക്രൈസ്തവ സഭയെ പോലും അപമാനിച്ച് ആശുപത്രി അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാൻ ക്രൈസ്തവ സഭ ദാനം നൽകിയ ബഗ്ലിക്കാറിൽ ജനറൽ ജില്ലാ ആശുപത്രിയിൽ കയറ്റുന്നത് ആശുപത്രി മാലിന്യങ്ങളും, വിറകും, നിർമ്മാണ സാമഗ്രികളും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കേണ്ട ബഗ്ലിക്കാറിലാണ് വിറക് അടക്കമുള്ള മാലിന്യങ്ങൾ കയറ്റിയിറക്കുന്നത്. ഇത്തരത്തിൽ മാലിന്യങ്ങളും വിറകും കയറ്റിയിറക്കുന്ന ബഗ്ലിക്കാറുകളിൽ രോഗികളെ കയറ്റുമ്പോൾ അണുബാധയുണ്ടാകാനുള്ള സാധ്യത നൂറിരട്ടിയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ആശുപത്രി ജീവനക്കാർ വളരെ നിസാരമായ രീതിയിൽ ബഗികാറുകളെ കൈകാര്യം ചെയ്യുന്നത്. ഇത് രോഗികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നത് പോലും ഇവർ പരിഗണിക്കുന്നില്ല. ഒരു […]