ശബരിമല ഇഫക്ട് പാർലമെന്റ് തിരഞ്ഞെടുപ്പിലും: ഇരുപതിൽ ഒന്ന് ബിജെപിയ്ക്ക്; ശബരിമല വൻ പ്രത്യാഘാതമുണ്ടാക്കുന്ന സർവേ ഫലവുമായി ടൈംസ് നൗ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സഖ്യ മുന്നണി ഒരു സീറ്റ് വിജയിക്കുമെന്ന് സർവേ ഫലം പുറത്ത്. ദേശീയ മാധ്യമമായ ടൈംസ് നൗ നടത്തിയ സർവേയിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ശബരിമല സമരത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണി മൂന്നു സീറ്റിൽ ഒതുങ്ങുമ്പോൾ, കേരളത്തിൽ നേട്ടമുണ്ടാക്കുന്ന യുഡിഎഫ് മുന്നണി പതിനാറ് സീറ്റ് നേടുമെന്നും സർവേയിൽ വ്യക്തമാകുന്നു. വിഎംആർ-ടൈംസ് നൗ സർവ്വേയിലാണ് കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നത്. കേരളത്തിലെ ഇരുപത് സീറ്റുകളിൽ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും മൂന്ന് […]

ഹരിതമണ്ണിൽകേരളയാത്രയ്ക്ക് വൻ വരവേൽപ്പ്; നരേന്ദ്രമോദി ബി.ജെ.പിയുടെ അവസാന പ്രധാനമന്ത്രിയെന്ന്: ജോസ് കെ.മാണി

സ്വന്തം ലേഖകൻ മലപ്പുറം: കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയകേരളം എന്നീ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന  കേരളയാത്രയുടെ മലപ്പുറം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍വരവേല്‍പ്പ്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കേരളയാത്രയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. അതിരാവിലെ എത്തിയ പ്രവര്‍ത്തകര്‍ ജോസ് കെ.മാണിയെ പൂച്ചെണ്ടുകളും പൂമാലയുമായി സ്വീകരിച്ചു.പ്രകൃതിക്ഷോഭത്തില്‍ പതിനായിരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ കൈമലര്‍ത്തിയ വേദന അവരില്‍ […]

തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം ഫലം കണ്ടു: തച്ചങ്കരി കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തു നിന്നും തെറിച്ചു; വൻ അഴിച്ചു പണിയുമായി സർക്കാർ; കോട്ടയം മുൻ ജില്ലാ കളക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും

സ്വന്തം ലേഖകൻ  തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ പരിഷ്‌കാരങ്ങൾ അവസാനിപ്പിച്ച് ടോമിൻ തച്ചങ്കരി പടിയിറങ്ങി. കെ.എസ്.ആർടിസിയിൽ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പാതിവഴി എത്തിനിൽക്കെയാണ് തച്ചങ്കരിയെ നീക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കെ.എസ്ആർടിസിയിലെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി. എം പി ദിനേശ് ഐഎഎസ്സിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്.ശബരിമല സർവീസ് […]

രാഷ്ടീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമമില്ല; ചൈത്ര തെരേസ ജോണിന്റെ നടപടിയെ അനുകൂലിച്ച് മുൻ ഡി ജി പി ഫോർമിസ് തരകൻ.

സ്വന്തം ലേഖകൻ പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർദ്ധരാത്രി റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിൻറെ നടപടിയെ അനുകൂലിച്ച് മുൻ ഡിജിപി പി കെ ഹോർമിസ് തരകൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് ഹോർമിസ് തരകൻ പറഞ്ഞു. തിരുവനന്തപുരം മുൻ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ തെറ്റു കാണുന്നില്ല. കീഴ്വഴക്കങ്ങളല്ല നിയമമാണ് പ്രധാനമെന്നും മുൻ ഡിജിപി ഹോർമിസ് തരകൻ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡ് ദുരുദ്ദേശപരമായിരുന്നെന്നും ഏത് ഓഫീസറായാലും സർക്കാരിന് മുകളിൽ […]

രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം വൻ തൊഴിൽ നഷ്ടം; റിപ്പോർട്ട് പൂഴ്ത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങൾ രാജിവെച്ചു.

സ്വന്തം ലേഖകൻ ദില്ലി: ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അവസാനിക്കുന്നില്ല. നോട്ട് നിരോധനം നടപ്പാക്കിയതിനുശേഷമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ പൂഴ്ത്തിവെച്ചെന്ന് ദേശീയ മാധ്യമങ്ങൾ. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ രാജിവെച്ചു. ദേശീയ സാംമ്പിൾ സർവേ ഓർഗനൈസേഷന്റെ ആദ്യ വാർഷിക റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി സി മോഹനൻ, ജെ വി മീനാക്ഷി എന്നിവർ ജോലിയിൽ നിന്ന് രാജിവെച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള […]

മോദി ഭരണത്തിന്റെ വിശ്വാസ്യത തകർത്ത് മറ്റൊരു അഴിമതി കൂടി പുറത്ത്; ഡിഎച്ച്എഫ്എൽ നടത്തിയത് 31,000 തട്ടിപ്പ്; ബിജെപി യ്ക്ക് സംഭാവന നൽകിയത് 19.5 കോടിയും .

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാരിന്റെ മൂക്കിൻ തുമ്പിൽ വൻ അഴിമതി. സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എൽ (ദെവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്) 31,000 കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി കോബ്രാ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണാത്മക പത്രപ്രവർത്തക വെബ്സൈറ്റാണ് കോബ്രാ പോസ്റ്റ്. ബിജെപിക്ക് അനധികൃതമായി 19.5 കോടിരൂപയുടെ സംഭാവനയും ഡിഎച്ച്എഫ്എൽ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് വായ്പകളിലൂടെയാണ് ഡിഎച്ച്എഫ്എൽ തട്ടിപ്പ് നടത്തിയത്. കോർപ്പറേറ്റ് വായ്പകൾ വഴിതിരിച്ചുവിട്ട് ഇല്ലാത്ത കമ്പനികളിലൂടെ പണം തിരിമറി നടത്തിയും വിദേശത്ത് ആസ്തികൾ വാങ്ങിയും പണം അനധികൃതമായി വിനിയോഗിച്ചു. ശ്രീലങ്കയിലെ […]

യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക സംവരണം നടപ്പിലാക്കി സംവരണ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര കേരള സർക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ.എ മാഹീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിയാദ് അടിമാലി ഉത്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്‌ കുട്ടി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സിയാ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ റഷീദ്, യൂത്ത് ലീഗ് […]

നെഞ്ചുവേദന; നടൻ ശ്രീനിവാസൻ ആശുപത്രിയിൽ.

സ്വന്തം ലേഖകൻ കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സിനിമ ഡബ്ബിംഗിനായി കൊച്ചി ലാൽമീഡിയയിൽ എത്തിയപ്പോ ആയിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. താരത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായ ഈ ചിത്രം.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന: രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി; കഞ്ചാവ് വിറ്റിരുന്നത് ഒരു പൊതിയ്ക്ക് 500 രൂപ നിരക്കിൽ

സ്വന്തം ലേഖകൻ ചിങ്ങവനം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകാൻ കഞ്ചാവുമായി എത്തിയ യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പൂവൻതുരുത്ത് പാലത്തിങ്കൽതോപ്പിൽ വീട്ടിൽ ജോമോൻ ജോർജ് (ജോജൂട്ടി -26), പാക്കിൽ പുത്തൻപറമ്പിൽ അജിത് (റിച്ചു – 26) എന്നിവരെയാണ് ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കാൽകിലോ കഞ്ചാവും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി എത്തുന്ന പ്രതികൾ 500 രൂപയ്ക്കാണ് ഒരു പൊതി വിറ്റിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങിയ ശേഷം ചെറുപൊതികളാക്കി വിവിധ […]

പൂവാലൻമാർ കൊച്ചിയിലും ഭർതൃപീഡനത്തിന് ഒന്നാം സ്ഥാനം മലപ്പുറത്തും

സ്വന്തം ലേഖകൻ ആലപ്പുഴ: കാലം മാറിയാലും പൂവാലന്മാരുടെ ശല്യം കേരളത്തിൽ കുറഞ്ഞിട്ടില്ല. വാട്‌സാപ്പും ഫെയ്സ്ബുക്കുമൊക്കെ വന്നെങ്കിലും ഈ ഗണത്തിൽപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. 2018-ൽ കൂടുതൽ പൂവാലൻ കേസുകളുണ്ടായത് എറണാകുളത്താണ്- 98. രണ്ടാംസ്ഥാനം കൊല്ലവും മലപ്പുറവും പങ്കിട്ടു. 48 കേസുകൾവീതം. വയനാട്ടിലാണ് കുറവ്- നാലുകേസ് മാത്രം. ഭർതൃപീഡനത്തിൽ മുന്നിൽ മലപ്പുറമാണ്. 2018-ൽ 338 കേസുകൾ. കൊല്ലവും എറണാകുളവുമാണ് പിന്നിൽ. കേരളത്തിലാകെ 2015 ബലാത്സംഗക്കേസുകൾ രജിസ്റ്റർചെയ്തു. തിരുവനന്തപുരത്താണ് (274) കൂടുതൽ കേസുകൾ. എറണാകുളം രണ്ടാമത്- 216. കാസർകോട്ടാണ് കുറവ് (75). മൊത്തം രജിസ്റ്റർചെയ്ത പീഡനക്കേസുകൾ […]