ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി മൊഴി മാറ്റി; മിസ്റ്റർ ഇന്ത്യ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി മൊഴി; മിസ്റ്റർ ഇന്ത്യ മുരളികുമാറിനെതിരെ പൊലീസ് കേസ്; പരാതിയുമായി പെൺകു്ട്ടിയുടെ പിതാവും

ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി മൊഴി മാറ്റി; മിസ്റ്റർ ഇന്ത്യ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി മൊഴി; മിസ്റ്റർ ഇന്ത്യ മുരളികുമാറിനെതിരെ പൊലീസ് കേസ്; പരാതിയുമായി പെൺകു്ട്ടിയുടെ പിതാവും

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലെ ഐഡ ഹോട്ടലിലുണ്ടായ സംഭവത്തിൽ യുവതി മൊഴി മാറ്റി. ഇതോടെ മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ യുവാവ് കുടുങ്ങി. സംഭവത്തിൽ യുവതിയുടെ മൊഴിയുടെയും, പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് മുൻ മിസ്റ്റർ ഇന്ത്യയും മുംബൈ മലയാളിയും കുടമാളൂർ സ്വദേശിയുമായ മുരളി കുമാറിനെതിരെ കേസെടുത്തു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയായതിനാൽ ഈ വകുപ്പ് അനുസരിച്ചും കേസുണ്ടായേക്കും. ഇന്ന് മുരളി കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച വാർത്ത വെള്ളിയാഴ്ച രാവിലെ തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പുറത്തു വിട്ടത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് കോടിമത ഐഡാ ഹോട്ടലിൽ മുരളികുമാറും യുവതിയും എത്തിയത്. ഹോട്ടലിൽ മുറിയെടുത്ത് സല്ലാപം നടത്തുന്നതിനിടെ യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടാകുകയായിരുന്നു. തുടർന്നു മുരളി ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ആംബുലൻസ് വിളിച്ചു വരുത്തുകയും, പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഇതിനിടെ ഹോട്ടൽ ഐഡയിലെ ജീവനക്കാർ വിവരം വെസ്റ്റ് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്. ആശുപത്രിയിൽ എത്തിയ പെൺകുട്ടിയും മുരളിയും കഥ മാറ്റിപ്പറഞ്ഞു.  പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ വച്ച് ഒരു സംഘം വാഹനത്തിലെത്തി മയക്കുമരുന്ന് മണപ്പിച്ച് തന്നെ ബോധം കെടുത്തുകയും, എവിടെയോ ഉപേക്ഷിക്കുകയുമായിരുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇത് വ്യാജമാണെന്നു കണ്ടെത്തി. തുടർന്നു മുരളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്.
ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു മുരളിക്കെതിരെ പരാതി നൽകി.
വിവാഹവാഗ്ദാനം നൽകി, പെൺകുട്ടിയെ മുരളി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബോധം തെളിഞ്ഞ പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതോടെയാണ് പെൺകുട്ടി മുരളിക്കെതിരെ മൊഴി നൽകിയത്. ഐഡ ഹോട്ടലിൽ ചായകുടിക്കുന്നതിനായി തന്നെ വിളിച്ചുകൊണ്ടു പോയ മുരളി, ബലമായി മുറിയിൽ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. മുരളിയ്‌ക്കെതിരെ വെള്ളിയാഴ്ച കേസ് ര്ജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും.