നിർബന്ധിത പിരിവിനു പകരം സർക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കണം: യൂത്ത് ഫ്രണ്ട് (എം)

നിർബന്ധിത പിരിവിനു പകരം സർക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കണം: യൂത്ത് ഫ്രണ്ട് (എം)

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിനെ ദുരിതത്തിലാക്കിയ പ്രളയ ക്കെടുതിയിൽ നിന്നും സഹജീവികൾക്ക് കൈത്താങ്ങ് നൽകിക്കൊണ്ട് കേരളത്തിലെ ആ ബാലവൃദ്ധം ജനങ്ങളും തങ്ങളാലാ കാവുന്ന വിധം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈയ്യയച്ച് സഹായം നൽകിയിട്ടും, കേരളീയ സമൂഹമാകെ  പ്രളയ ദുരിതത്തിൽ നിൽക്കുമ്പോൾ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരനോടുള്ള വെല്ലുവിളിയാണെന്ന്  യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

 

പ്രളയത്തെ അതിജീവിക്കാൻ കൂടുതൽ കേന്ദ്ര സഹായം തേടുകയും, സംസ്ഥാന സർക്കാരിന് അധിക ബാധ്യത വരുത്തുന്ന ഭരണ പരിഷ്കാര കമ്മിഷനും, പുതിയ മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് സ്ഥാനം ഉൾപ്പെടെയുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണു വേണ്ടെതെന്നും, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെയും, മുഖ്യ മന്ത്രിയുടെ ഉപദേശകരുടെയും എണ്ണം കുറയ്ക്കണമെന്നും, മന്ത്രിമാരെ വിദേശത്തേക്ക് പിരിവിന് നിയോഗിച്ചിരിക്കുന്നത് കേരളത്തിന് അപമാനമാണെന്നും , ഇത് വൻ അഴിമതിക്ക് കാരണമാകുമെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാ ന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group