video
play-sharp-fill

Sunday, July 6, 2025

Monthly Archives: July, 2018

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറു വാഹനങ്ങളിൽ ഇടിച്ചു; യാത്രക്കാർക്കു പരിക്കില്ല

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആറ് വാഹനങ്ങളിൽ ഇടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച പന്ത്രണ്ടുമണിയോടെ ഏറ്റുമാനൂർ - പാലാ റൂട്ടിൽ പേരൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം. പാലാ റൂട്ടിൽ...

വാട്‌സ്ആപ്പിലെ വ്യാജപ്രചരണത്തിന് ഇരയായി ഒരു വനിതാ ഡോക്ടർ; അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വാട്‌സ്ആപ്പിൽ നടക്കുന്നത് വ്യാജ പ്രചരണം.

സ്വന്തം ലേഖകൻ കോട്ടയം: അഞ്ച് വർഷം മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കാറിൽ ഇരിക്കുന്ന ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ് സൈബർ ഞരമ്പു രോഗികൾ. തുടർച്ചയായ അധിക്ഷേപങ്ങളിൽ മനംമടുത്ത് പത്തനംതിട്ട സ്വദേശിനി ഡോ....

എറണാകുളം-കോട്ടയം റൂട്ടിൽ ഇന്നു മുതൽ ട്രെയിനുകൾക്കു നിയന്ത്രണം

സ്വന്തം ലേഖകൻ   കൊച്ചി: കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു റെയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ എറണാകുളം-കോട്ടയം പാതയിലുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഈ മാസം 14 വരെ നിയന്ത്രണം തുടരും....

തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഇന്നോവ പോസ്റ്റിൽ ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കോട്ടയം: തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഇന്നോവ റോഡരികിലെ പോസ്റ്റ് ഇടിച്ച് തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. രാവിലെ ഏഴരയോടെ അപകടം. തിരുവാതുക്കൽ ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കവേ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ...

സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി; തടവുകാരനായല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി

സ്വന്തം ലേഖകൻ കണ്ണൂർ: സെൻട്രൽ ജയിലിൽ പഴയ തടവുകാരനെത്തി തടവുകാരനായല്ല കേരളത്തിന്റെ മുഖ്യമന്ത്രിയായി. തന്നെ അടിയന്തരാവസ്ഥകാലത്ത് എം.എൽ.എ എന്ന പരിഗണന പോലും നൽകാതെ ക്രൂര മർദ്ദനത്തിന് വിധേയനാക്കിയ ശേഷം ജയിലിൽ അടയ്ക്കുകയായിരുന്നു. 1976 സെപ്തംബർ...

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി; രാഷ്ട്രീയലക്ഷ്യമെന്ന് ആരോപണം

സ്വന്തം ലേഖകൻ പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോളിനെ തിരുവനന്തപുരം റെയിൽവേ ഡിസിആർബിയിലേക്ക് സ്ഥലം മാറ്റി. ചിറക്കടവ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. പകരം തിരുവനന്തപുരത്തു നിന്ന് എസ്. മധുസൂദനനാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി എത്തുന്നത്. പൊതുവായ...

സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ് ഹൃദയംകൊണ്ട് വാർത്ത എഴുതിയ സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു. കൃത്യനിർവ്വഹണത്തിനിടക്ക് പരിചയപ്പെടുന്ന ജീവിതങ്ങൾ, അവരുടെ പ്രാരാബ്ദങ്ങൾ മിക്കവാറും എല്ലാ പത്രപ്രവർത്തകർക്കും വാർത്ത മാത്രമാകുമ്പോൾ ആ ഇല്ലായ്മകളും വല്ലായ്മകളും...

മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി ; ഒരാൾ ഗുരുതരാവസ്ഥയിൽ; മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ഏറണാകുളം: മഹരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട് കൊച്ചി സ്വദേശി റിയാസ്, മുഹമ്മദ്...

ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ മണർകാട്: ബൈക്കും വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. തിരുവഞ്ചൂർ നരിമറ്റം കാക്കനാട്ട് കെ.ആർ. സോമന്റെ മകൻ പ്രവീൺ (22) ആണ് മരിച്ചത്. ഏറ്റുമാനൂർ ബൈപാസ് റോഡിൽ നാലുമണിക്കാറ്റിനു സമീപം ഞായറാഴ്ച  രാവിലെ ഒൻപതിനായിരുന്നു അപകടം. തിരുവഞ്ചൂരിലേക്കു...

ബസിൽ നിന്നും പഴ്‌സ് മോഷ്ടിച്ചു; എം.ടിഎം കാർഡ് അടിച്ചു മാറ്റി: പണം കവർന്നു: സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും പ്രതിയെ തൊടാനാവാതെ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പ്രതിയെ പിടിച്ചു കൊടുത്താൽ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് കോട്ടയം വെസ്റ്റ് പൊലീസ്. ബസിൽ നിന്നും യുവതിയുടെ പഴ്‌സ് മോഷ്ടിച്ച്, ആ പഴ്‌സിനുള്ളിലെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്ന കേസിൽ,...
- Advertisment -
Google search engine

Most Read