video
play-sharp-fill

അമ്മ’യിലെ വിവാദം; ദിലീപിന്റെ ആദ്യ പ്രതികരണം

സ്വന്തം ലേഖകൻ കൊച്ചി: ‘അമ്മ’യിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആദ്യ പ്രതികരണം. അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം രേഖാമൂലം അറിയിച്ചിട്ടില്ല തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും സംഘടനയ്ക്ക് പരാതി ലഭിച്ചിരുന്നെങ്കിൽ വിശദീകരണം ചോദിക്കേണ്ടതായിുന്നുവെന്നും അദ്ദേഹം പറയുന്നു.  

എസ്.ഐ സസ്‌പെൻഷനിലായിട്ട് ഒന്നര വർഷമായിട്ടും തിരിച്ചെടുക്കുന്നില്ല: ഗുരുതര കേസുകളിൽ പെട്ട് സസ്‌പെൻഷനിലായ ഐ.പി.എസുകാരെ ആറാം മാസം തിരിച്ചെടുക്കും; വിവേചനം സാധാ പോലീസുകാരോട് മാത്രം

സ്വന്തം ലേഖകൻ കൊല്ലം: സർക്കാർ ജീവനക്കാർ കേസിൽ പെട്ടാൽ പരമാവധി ആറുമാസത്തിനപ്പുറം സസ്‌പെൻഷനിൽ നിറുത്തരുതെന്നാണ് ചട്ടം. പക്ഷെ പോലീസിൽ അങ്ങനല്ല, കൊല്ലം ജില്ലയിലെ ഒരു എസ്.ഐ സസ്‌പെൻഷനിലായിട്ട് 17 മാസമായി. മദ്യപിച്ച് സ്വന്തം വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടുവെന്നാണ് കേസ്. മേലധികാരികളുടെ അനിഷ്ടക്കാരനായതിനാൽ സസ്‌പെൻഷൻ കാലാവധി അനന്തമായി നീളുകയാണ്. പോലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ തല്ലിയതിന്റെ വിവാദം കത്തി നിൽക്കെയാണ് കീഴുദ്യോഗസ്ഥർ അനുഭവിക്കുന്ന കൂടുതൽ ബുദ്ധിമുട്ടുകൾ പുറത്തു വരുന്നത്. ഡ്രൈവർക്കൊപ്പം മദ്യപിച്ച് ഔദ്യോഗികവാഹനത്തിൽ പാഞ്ഞതിന് സസ്‌പെൻഷനിലായ ഐ.ജിയെ ആറുമാസം കഴിഞ്ഞപ്പോൾ തന്നെ സർവീസിൽ തിരിച്ചെടുത്തു. സി.ബി.ഐ കേസിൽപെട്ട […]

മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ബന്ധുവിനെ കൊന്ന് ഡാമിൽ തള്ളി

വിദ്യാ ബാബു ചെന്നൈ: മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സഹോദരി പത്മിനിയുടെ മരുമകൻ ശിവമൂർത്തി(47)യെയാണ് കൊന്ന് ഡാമിൽ തള്ളിയത്. തിരുപ്പൂരിൽ വസ്ത്ര കയറ്റുമതി വ്യാപാരം നടത്തുകയാണ് ശിവമൂർത്തി. കാറിൽ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ഹൊസൂരിനു സമീപം ഡാമിൽ തള്ളുകയായിരുന്നു. കേസിൽ നാലു പ്രതികൾ അറസ്റ്റിൽ. കോയമ്പത്തൂർ ഗണപതി സ്വദേശികളായ വിമൽ, ഗൗതമൻ, മണിഭാരതി, തിരുപ്പൂർ മൂർത്തി എന്നിവരാണ് പ്രതികൾ. ശിവമൂർത്തിയെ കടത്തിക്കൊണ്ടുപോയി ബന്ദിയാക്കി പണം തട്ടാനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. തിരുപ്പൂർ മൂർത്തിയാണ് സൂത്രധാരൻ. ഇതിനായി ശിവമൂർത്തിയുടെ ബനിയൻ കയറ്റുമതി സ്ഥാപനത്തിലെ ജീവനക്കാരനായ […]

പ്രമുഖ ബാങ്കുകൾക്ക് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാനുള്ളത് അൻപത് കോടി; കുന്നത്തുകളത്തിന്റെ ആസ്ഥി ബാങ്കുകൾ വിഴുങ്ങും; നിക്ഷേപകർ പാപ്പരാകുമോ..? സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി വിധി

സ്വന്തം ലേഖകൻ കോട്ടയം: ആയിരം പേരിൽ നിന്നായി അഞ്ഞൂറു കോടിയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പിനു നഗരത്തിലെ ബാങ്കുകളിൽ മാത്രം നാൽപ്പത് കോടിയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ആകെ 66 കോടി രൂപയുടെ ആസ്ഥിമാത്രമേയുള്ളൂ എന്ന് പാപ്പർ ഹർജിയിൽ സ്ഥാപന ഉടമകൾ വെളിപ്പെടുത്തിയിരിക്കുമ്പോഴാണ് നാൽപ്പത് കോടിയ്ക്കു മുകളിൽ ഇവർക്കു ബാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നത്. രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും, രണ്ട് പൊതുമേഖലാ ബാങ്കുകളിലുമായാണ് ഇവരുടെ സാമ്പത്തിക വായ്പ ഇടപാടുകളിൽ ഏറെയും. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുക ഈ ബാങ്കുകൾക്കായിരിക്കും. […]

ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി 

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ  ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു.  കളക്‌ട്രേറ്റില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കല്‍, തലയോലപ്പറമ്പ്, അമയന്നൂര്‍, മൂലവട്ടം, എസ്.എസ്.പുരം, അയര്‍ക്കുന്നം, ചോഴിയക്കാട്, തിരുവാതുക്കല്‍, ഉഴവൂര്‍, മാന്നാനം, ചമ്പക്കര, കൊല്ലാട്, ഇടക്കുന്നം എന്നിവിടങ്ങളിലാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. തോണ്ടമ്പ്രാല്‍, മുട്ടമ്പലം എന്നീ ക്രഷുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വനിത ശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടുകൂടി ആരംഭിച്ച ഈ ക്രഷുകളില്‍ മൂന്നു വയസ്സുവരെ പ്രായമുളള കുട്ടികളാണ് ഉളളത്. കുട്ടികളുടെ ഭക്ഷണം, […]

ആക്‌സിഡന്റ് കേസുകൾ ഇനി ലോക്കൽ പോലീസിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി മുതൽ വാഹനാപകട കേസുകളിലെ അന്വേഷണ ചുമതല ലോക്കൽ പോലീസിന്. ട്രാഫിക് പോലീസിൽ നിന്നാണ് കേസിന്റെ അന്വേഷണ ചുമതല ലോക്കൽ പോലീസിലേയ്ക്ക് മാറ്റിയിരിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാൻ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കൽ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോൾ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങൾ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എൻഫോഴ്‌സ്‌മെൻറ് യൂണിറ്റ്’ […]

വൈക്കം താലൂക്ക് ആശുപത്രിയിൽ രണ്ടു വയസ്സുകാരിയോട് ക്രൂരത കാണിച്ച നഴ്‌സിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ വൈക്കം: രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ പൂർണമായും നീക്കം ചെയ്യാതെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ജീവനക്കാരി മടങ്ങിയ സംഭവത്തിൽ നഴ്‌സ് അസിസ്റ്റന്റിനു സസ്‌പെൻഷൻ. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റൻറ് എം.എസ്. ലളിതയെയാണ് സസ്‌പെൻഡ് ചെയ്തത്. ടിവി പുരം കൈതക്കാട്ടുമുറി വീട്ടിൽ ഇ.കെ. സുധീഷിന്റെയും രാജിയുടെയും മകൾ ആര്യയുടെ വലതുകാലിലെ പ്ലാസ്റ്ററാണ് ജീവനക്കാരി പകുതി വെട്ടിയശേഷം മടങ്ങിയത്. ആര്യയുടെ മാതാപിതാക്കളായ സുധീഷും രാജിയും ഭിന്നശേഷിക്കാരാണ്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷമാണ് മറ്റൊരു ജീവനക്കാരൻ എത്തി പ്ലാസ്റ്റർ നീക്കിയത്.

ഡബ്ല്യു സിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വെച്ചു: കൂട്ടുകാരെ തള്ളി പറഞ്ഞു; അമ്മയാണ് വലുത്…

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്ക്കൊപ്പമാണ്. നിയമപോരാട്ടത്തിന് ഒപ്പം നിൽക്കുകയും ചെയ്യും. എന്നാൽ ഡബ്ല്യൂ സി സിയുടെ ഫെയ്സ് ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്കൊന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഇതിനൊക്കെ ഇനിയും മറുപടി പറയാനാകില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. പല വിഷയത്തിലും ഡബ്ല്യൂസിസി ഫെയ്സ് ബുക്ക് പോസ്റ്റുകളിട്ടിരുന്നു. ഇതിനെല്ലാം മഞ്ജു ഉത്തരം പറയേണ്ട സാഹചര്യമുണ്ടായതോടെ ഡബ്ല്യൂ സി സിയുടെ വേദികളിൽ നിന്ന് ഇവർ വിട്ടു നിന്നിരുന്നു. അമ്മയിൽ ദിലീപ് തിരിച്ചെത്തിയതോടെ സിനിമയിലെ സ്ത്രീ വിരുദ്ധത ചർച്ചയാക്കി വനിതാ സംഘടന എത്തുകയും ചെയ്തു. […]

ഫോർമാലിനും രാസവസ്തുക്കളും ചേർക്കാത്ത പിടയ്ക്കുന്ന മത്സ്യം ഇവിടുണ്ട്

സ്വന്തം ലേഖകൻ അയർക്കുന്നം: ദിനംപ്രതി മത്സ്യത്തിൽ രാസവസ്തുക്കൾ കലർത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ സമയത്ത് ഫോർമാലിൻ ചേർക്കാത്ത മത്സ്യം വേണമെന്ന ഒരുകൂട്ടം നാട്ടുകാരുടെ ആഗ്രഹം ചെന്നെത്തിയത് സമീപപ്രദേശമായ  പള്ളിക്കത്തോട് തെങ്ങുമ്പള്ളിയിൽ.ഇവിടെ അദ്ധ്യാപകരായ ജോസഫ് തെക്കേക്കുറ്റ്,ജാൻസി  ദമ്പതികളുടെ വീടിന്റെ പിന്നിൽ കുളത്തിൽ വളർത്തിയ  മത്സ്യം അന്വേഷിച്ച് ആറുമാനൂരിൽ നിന്നും വന്ന നാട്ടുകാർ ആണ് മത്സ്യം വലവീശിപ്പിടിച്ചത്. ഫോർമാലിൻ ചേർക്കാത്ത മത്സ്യം  വേണമെന്ന ആഗ്രഹത്താലാണ് പൊതുപ്രവർത്തകൻ കൂടിയായ ജോയി കൊറ്റത്തിൽ,റോജി വേലന്തറ,പാപ്പച്ചൻ പനന്തോമ്പുറം, അപ്പച്ചൻ പാലേറ്റിൽ,രാജു കോഴിമറ്റം ഉൾപ്പടെയുള്ള മത്സ്യ സ്നേഹികളുടെ  അന്വേഷണമാണ് 60 കിലയോളം പിടയ്ക്കുന്ന  […]

അവൾ ഏഴു പേരുടെ കൂടെ പോയതാണ്; നിന്റെ കൂടെ നിൽക്കുമെന്നെന്താണ് ഉറപ്പ്: പെൺകുട്ടിയെപ്പറ്റിയുള്ള ആനാവശ്യ ഡയലോഗിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി: പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മണിമല സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി. പെൺകുട്ടി മുൻപ് ഏഴു പേരെ പ്രണയിച്ചിട്ടുള്ളതാണെന്നും, കാമുകനൊപ്പം തന്നെ നിൽക്കുമെന്ന് എന്താണ് ഉറപ്പെന്നുള്ള പെൺകുട്ടിയുടെ ബന്ധുവിന്റെ ചോദ്യമാണ് കുഴപ്പത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു . ഇതേച്ചൊല്ലി പെൺകുട്ടിയുടെ കാമുകനെ, സഹോദരൻ മർദിച്ചു. ഇതു കണ്ടെത്തിയ പൊലീസ് പെൺകുട്ടിയുടെ സഹോദരനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിലിട്ട് മർദിച്ചു. ഒടുവിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു രണ്ടു പേർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു. ഇതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മണിമല പൊലീസ് കാമുകനായ […]