കെവിന്റെ ദുരഭിമാന കൊലപാതകം: മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിൽ.

ശ്രീകുമാർ കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിലേക്ക്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിന് വീഴ്ചയുണ്ടായതായുള്ള ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിനു പിന്നാലെയാണ് മുൻ ജില്ലാ പൊലീസ് മേധാവിക്കെതിരെ കൂടുതൽ നടപടി വരുമെന്ന് ഉറപ്പായത്. കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനായി മുൻ ജില്ലാ പൊലീസ് മേധാവി നാനൂറ് പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയിലെ എല്ലാ ഡി വൈ എസ് പി മാരെയും ഇതിനായി വിളിച്ചു […]

ചേലാ കർമ്മത്തിനൊടുവിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂർ: 29 ദിവസം പ്രായമായ കുഞ്ഞിന് ചേലാ കർമ്മം നടത്തിയതിനെ തുടർന്ന് ദാരുണാന്ത്യം. തളിക്കുളം ഐനിച്ചോട്ടിൽ പുഴങ്ങരയില്ലത്ത് യൂസഫ്-നസീല ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശരീരത്തിൽനിന്നും 93 ശതമാനം രക്തവും വാർന്നുപോയിരുന്നു. 26നാണു കുഞ്ഞിനെ തളിക്കുളം പുത്തൻ തോടിനു സമീപമുള്ള സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർ ചേലാകർമം നടത്തിയത്. തുടർന്നു കുഞ്ഞിനു പാലുകൊടുക്കാനും നിർദേശിച്ചു. മുക്കാൽമണിക്കൂറോളം കുട്ടിയെ ക്ലിനിക്കിൽ നിരീക്ഷിക്കുകയും ചേലാകർമം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടർന്ന് ഡോക്ടർ […]

കെവിന്റെ മരണ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: തലയ്ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികൾ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത്തെന്ന് പ്രഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലെ പ്രാഥമിക റിപ്പോർട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ് നൽകിയ മൊഴിടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്കാണ് എത്തുന്നത്. കെവിന്റെ മൃതദേഹത്തിൽ കണ്ണിനുമുകളിൽ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണു ഫൊറൻസിക് സർജൻമാരുടെ നിഗമനം. തുടർന്ന് ഷാനുവും സംഘവും ചേർന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്ന് അനീഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നതെന്ന് […]

തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി.എം സുധീരൻ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെ. പി. സി. സി അധ്യക്ഷൻ വി. എം. സുധീരൻ. യു. ഡി. എഫിന് ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ചെങ്ങന്നൂരിലെ പ്രത്യേക സാഹചര്യമാകാം ഇങ്ങനെയൊരു ജനവിധിക്ക് കാരണം. പാർട്ടി നേതൃത്വവും യു. ഡി. എഫും വിശദമായി പരാജയം വിലയിരുത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ഇനി പ്രവ്യത്തി ദിനങ്ങൾ 201…. ഇനി സ്മാർട്ടായി പഠിക്കാം..

സ്വന്തം ലേഖകൻ കോട്ടയം: മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ വരവേൽപ്പ് അഘോഷമാക്കി. മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ സ്‌കൂളുകളാണ് പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ തയ്യാറായത്. സ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിലും അധ്യയനവർഷത്തിൽ തുടർന്നും ഹരിതചട്ടം നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാവിലെ 9.25ന് ഉദ്ഘാടനം ചെയ്യ്ത ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി. റവന്യൂ ജില്ല, ഉപജില്ലാ തലത്തിലും പഞ്ചായത്തുകളിലും എല്ലാ സർക്കാർ, […]