play-sharp-fill
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉൾപ്പടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉൾപ്പടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.

സ്വന്തം ലേഖകൻ

അയോവയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു സ്‌കൂള്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പിനു ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലിസ് പിടികൂടി. ആക്രമണം ടാര്‍ഗറ്റഡ് അറ്റാക്കാണെന്ന് പൊലീസ് സൂചിപ്പിച്ചു.

കാലിഫോര്‍ണിയയിലെ ഹാഫ്മൂണ്‍വേ എന്ന സ്ഥലത്താണ് മറ്റൊരു വെടിവെപ്പ് ഉണ്ടായത്. വടക്കന്‍ കാലിഫോര്‍ണിയയിലെ രണ്ടു ഫാമുകളിലാണ് വെടിവെപ്പ് നടന്നത്. ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. കാലിഫോര്‍ണിയയില്‍ നിന്നും 28 മൈല്‍ അകലെയാണ് വെടിവെപ്പുണ്ടായിട്ടുള്ളത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനീസ് പുതുവത്സരാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്ന് 48 മണിക്കൂര്‍ തികയും മുമ്ബാണ് സംഭവം.