വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു; സംഭവത്തിൽ 26കാരൻ പോലീസ് പിടിയിൽ; ഇയാളുടെ വീട്ടിൽ നിന്ന് 3.4 കിലോഗ്രാം എംഡിഎംഎ, 96 ഗ്രാം കൊക്കെയ്ൻ, 642 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളിക എന്നിവ കണ്ടെടുത്തു; ഇത്രയും ലഹരിവസ്തുക്കൾ ഒരുമിച്ച് പിടികൂടുന്നത് സംസ്ഥാനത്ത് അപൂർവ്വമെന്ന് പോലീസ്; പിടിയിലായത് വൻതോതിൽ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി അസ്‍കർ അലി
കാസർകോഡ്: കാസർഗോഡ് ഉപ്പളയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ 2 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി അസ്‌കർ അലി(26)യെ പോലീസ് അറസ്റ്റ് ചെയ്തു.
കൊക്കെയ്ൻ, എംഡിഎംഎ അടക്കമുള്ള ലഹരിപദാർത്ഥങ്ങളാണ് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയത്. ഉപ്പള പത്വാടി കൊണ്ടക്കൂരിലെ അസ്കറിന്റെ ഇരുനില വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ഉത്പന്നങ്ങൾ അടക്കം കണ്ടെടുത്തത്.
ഇവ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു. 3.4 കിലോഗ്രാം എം.ഡി.എം.എ., 96 ഗ്രാം കൊക്കെയ്ൻ, 642 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളിക എന്നിവയാണ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയധികം ലഹരിവസ്തുക്കൾ ഒരുമിച്ച് പിടികൂടുന്നത് സംസ്ഥാനത്ത് അപൂർവ്വമാണെന്നും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അസ്‍കർ അലിയെന്നും പോലീസ് പറഞ്ഞു.
കാസർകോട് ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ, ബേക്കൽ ഡിവൈ.എസ്.പി. വി.വി. മനോജ്, മേൽപ്പറമ്പ് ഇൻസ്‌പെക്ടർ എ. സന്തോഷ്‌കുമാർ, മഞ്ചേശ്വരം എസ്.ഐ. നിഖിൽ എന്നിവരാണ് റെയ്ഡ് നടത്തിയത്.