play-sharp-fill
മൈനയുടെ കാല്‍ തടികള്‍ക്കിടയില്‍ കുടുങ്ങി; ഒപ്പമുണ്ടായിരുന്ന മൈന ക്ഷേത്ര ജീവനക്കാരെ വിളിച്ചുവരുത്തി രക്ഷിച്ചു : സഹജീവി സ്റ്റേഹം ഇല്ലാത്ത മനുഷ്യൻ കണ്ടു പഠിക്കട്ടെ

മൈനയുടെ കാല്‍ തടികള്‍ക്കിടയില്‍ കുടുങ്ങി; ഒപ്പമുണ്ടായിരുന്ന മൈന ക്ഷേത്ര ജീവനക്കാരെ വിളിച്ചുവരുത്തി രക്ഷിച്ചു : സഹജീവി സ്റ്റേഹം ഇല്ലാത്ത മനുഷ്യൻ കണ്ടു പഠിക്കട്ടെ

തിരുവനന്തപുരം: മനുഷ്യരെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുള്ളതാണ് പക്ഷികളുടെയും മൃഗങ്ങളുടെയും സഹജീവി സ്നേഹം. ഒപ്പമുള്ളവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍, എന്തുചെയ്തിട്ടാണെങ്കിലും അവരെ രക്ഷിക്കാൻ‌ പക്ഷിമൃഗാദികള്‍
തയാറാകാറുണ്ട്.
അത്തരമൊരു സംഭവമാണ് തലസ്ഥാനത്തിന് പറയാനുള്ളത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലായിരുന്നു മനുഷ്യര്‍ക്ക് പാഠമാകേണ്ട ഈ സഹജീവി സ്നേഹം കാണാനായത്.
ക്ഷേത്രം മതിലകം ഓഫീസില്‍ വ്യാഴാഴ്ച രാവിലെ പറന്നെത്തിയ ഒരു മൈന ചിലച്ചത് സഹജീവിയുടെ രക്ഷയ്ക്കായിട്ടാണ്. കിളിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച്‌

അതിനെ പിന്തുടർന്ന ജീവനക്കാർ കണ്ടത് സമീപത്തെ പൈതൃകമന്ദിരത്തിന്റെ മേല്‍ക്കൂരയിലെ തടികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ മറ്റൊരു മൈനയെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർത്താതെ പ്രത്യേക ശബ്ദത്തില്‍ ചിലച്ച്‌ ജീവനക്കാരുടെ ശ്രദ്ധ ആകർഷിച്ച മൈന പുറത്തേക്ക് പറന്നപ്പോള്‍ ക്ഷേത്ര ജീവനക്കാർ പിന്നാലെ
പോകുകയായിരുന്നു.

വടക്കേനടയിലെ ശ്രീപാദം കൊട്ടാരത്തിന് സമീപത്തെ പൈതൃകമന്ദിരത്തിന്റെ രണ്ടാംനിലയിലെ മേല്‍ക്കൂരയുടെ തടികള്‍ക്കിടയിലാണ് മൈനകളിലൊന്ന് കാല്‍ കുടുങ്ങി തലകീഴായിക്കിടന്നത്.

ക്ഷേത്രം മാനേജർ ബി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് മൈനയെ രക്ഷിക്കാൻ ശ്രമിച്ചത്. കോണി ഉപയോഗിച്ച്‌ ഓഫീസ് ജീവനക്കാരൻ വിനേഷ് മുകളിലേക്കു കയറി മൈനയെ രക്ഷിക്കുകയായിരുന്നു.