play-sharp-fill
സോപ്പുപൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം

സോപ്പുപൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളിൽ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്.

ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.