കൃഷിനാശം; ആലപ്പുഴ എടത്വായിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: എടത്വയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് ആണ് വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചത്.

കൃഷിനാശത്തില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കനത്ത മഴയില്‍ ബിനു തോമസിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിനടിക്കുന്ന കീടനാശിനിയാണ് ബിനു തോമസ് കഴിച്ചതെന്നാണ് വിവരം. പറമ്പിലെ ഷെഡിനുള്ളില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

കുടുംബ വഴക്കാണോ കാരണമെന്ന സംശയം ഉയര്‍ന്നെങ്കിലും അതിനുള്ള സാധ്യത ബന്ധുക്കള്‍ തള്ളിക്കളയുന്നു. ബിനുവിന്റെ ഭാര്യ വിദേശത്താണ്. വീട്ടില്‍ മാതാവ് മാത്രമാണുള്ളത്.

പാട്ടക്കൃഷിക്കു പുറമെ ബിനു കൊയ്ത്തുയന്ത്രം എത്തിക്കുന്ന ഏജന്റുമായിരുന്നെന്നും യന്ത്രം എത്തിക്കുന്നതു സംബന്ധിച്ച് പല പാടശേഖര സമിതികളുമായി കരാര്‍ വച്ചിരുന്നെന്നും അറിയുന്നു.