കുമരകം ശ്രീനാരായണ ജയന്തി 120-ാമത് മത്സരവള്ളം കളി; ; ഒന്നാമതെത്തി ശ്രീനാരായണ ട്രാേഫിയില്‍ മുത്തമിട്ട് മൂന്നുതെെക്കൻ

കുമരകം ശ്രീനാരായണ ജയന്തി 120-ാമത് മത്സരവള്ളം കളി; ; ഒന്നാമതെത്തി ശ്രീനാരായണ ട്രാേഫിയില്‍ മുത്തമിട്ട് മൂന്നുതെെക്കൻ

സ്വന്തം ലേഖകൻ 

കുമരകം: കുമരകം കോട്ടത്തോട്ടിലെ ജലകണികകളെ കീറിമുറിച്ച്‌ കുതിച്ചെത്തിയ മൂന്നുതൈക്കൻ കുമരകം ശ്രീനാരായണ ജയന്തി 120-ാമത് മത്സരവള്ളം കളിയിലും ട്രാോഫി നേടി. കവണാറ്റിൻകരയില്‍ നടന്ന ഫൈനലിന് സമാനമായി മാമ്മൂടനെ കോട്ടത്താേട്ടിലും പിന്നിലാക്കിയാണ് മൂന്നുതെെക്കൻ ശ്രീനാരായണ ട്രാോഫിയില്‍ മുത്തമിട്ടത്.

സന്തോഷ് ടി. കുരുവിള ക്യാപ്റ്റനായ കുമരകം സ്റ്റാര്‍ ബോട്ട് ക്ലബ്ബിന്‍റെ കൈക്കരുത്താണ് മൂന്നു തൈക്കന്‍റെ തുടര്‍ച്ചയായ വിജയങ്ങളുടെ രഹസ്യം. സ്റ്റാര്‍ ബോട്ട് ക്ലബ്ബിന് ഇത് ഹാട്രിക് വിജയമാണ്. ആദ്യ വര്‍ഷം മാമ്മൂടനിലും തുടര്‍ന്നു രണ്ട് വര്‍ഷങ്ങളില്‍ മൂന്നുതെെക്കനിലും മത്സരിച്ചാണ് ക്ലബ് ഹാട്രിക് നേട്ടത്തിനുടമകളായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക മത്സരങ്ങളില്‍ മൂന്നു തൈക്കൻ കരീത്ര നീരാഞ്ജനം ബോട്ട് ക്ലബ്ബിന്‍റെ തുരുത്തിത്തറയെയും കുമരകം ഫ്രീഡം ബോട്ട് ക്ലബിന്‍റെ മാമ്മൂടൻ ടീം കുമരകം ബാേട്ട് ക്ലബിന്‍റെ പടക്കുതിരയെയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്.

ഒന്നാംതരം ചുരുളൻ വള്ളങ്ങളുടെ വിഭാഗത്തില്‍ കോടിമതയ്ക്കാണ് ട്രാോഫി. അത്യന്തം വാശിനിറഞ്ഞ മത്സരത്തില്‍ പൊങ്ങലക്കരി വിന്നേഴ്സ് ബോട്ട് ക്ലബ്ബിന്‍റെ വേലങ്ങാടനെ കുമരകം യുവശക്തി ബോട്ട് ക്ലബ്ബിന്‍റെ കോടിമത സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. കുമ്മനം യുവദര്‍ശന തുഴഞ്ഞ മൂഴി മൂന്നാം സ്ഥാനത്തായി.

ഒന്നാം തരം വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ പഴശിരാജയ്ക്ക് എതിരാളി ഇല്ലായിരുന്നു. ഇരുട്ടുകുത്തി രണ്ടാം തരത്തില്‍ പിബിസി കുമരകത്തിന്‍റെ ജലറാണിയാണ് ജേതാവ്. തിരുവാര്‍പ്പ് ബാോട്ട് ക്ലബ്ബിന്‍റെ സെന്‍റ് ജോസഫായിരുന്നു എതിരാളി. രണ്ടാംതരം വെപ്പു വള്ളങ്ങളുടെ മത്സരം തര്‍ക്കത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചു.

ചുരുളൻ രണ്ടാംതരത്തില്‍ മുറംതുക്കിലിനെ പരാജയപ്പെടുത്തിയ ഡായി നന്പര്‍ 2 ഒന്നാമനായി. കോവള്ളമായ കാമിച്ചേരിയെ നേരിടാൻ എതിരാളിയായ പടയാളി പടയ്ക്ക് പുറപ്പെട്ടില്ല. മുൻ അഡീഷണല്‍ എസ്.പി. ജെ. സന്തോഷ് കുമാര്‍ വിധികര്‍ത്താവായിരുന്നു. പരാതികളില്ലാതെ കളിവള്ളങ്ങള്‍ സ്റ്റാര്‍ട്ടു ചെയ്തത് കാൊച്ചുമാോൻ കളത്രയും.

നേരത്തെ ശ്രീകുമാരമംഗലം ക്ഷേത്രക്കടവില്‍നിന്നും ശ്രീനാരായണ ഗുരുവിന്‍റെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ഹംസരഥ ജലഘാേഷയാത്ര മത്സരവേദിയായ കോട്ടത്തോട്ടിലേക്ക് പുറപ്പെട്ടു. കേരളീയ കലകളുടെ അകമ്ബടിയോടെ നടത്തിയ ജലഘോഷയാത്രയെ വരവേല്ക്കാൻ നൂറുകണക്കിന് ഭക്തജനങ്ങള്‍ ചന്തത്തോടിന്‍റെ ഇരുകരകളിലും അണിനിരന്നിരുന്നു. ക്ലബ് പ്രസിഡന്‍റ് വി.എസ്. സുഗേഷിന്‍റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു.

മത്സര ജലമേളയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സാബു, എസ്കെഎം ദേവസ്വം പ്രസിഡന്‍റ് എ.കെ. ജയപ്രകാശ്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് അഡ്വ.ജി. ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജാോസഫ്, വി.സി. അഭിലാഷ്, രശ്മികല, പി.എസ്. രഘു, എം.കെ. വാസവൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മത്സരാനന്തരം എസ്കെഎം ദേവസ്വം അങ്കണത്തില്‍ പുഷ്കരൻ കുന്നത്തുചിറയുടെ അധ്യക്ഷതയില്‍ കൂടിയ സമാപനസമ്മേളനത്തില്‍ കുമരകം സിഐ ബിൻസ് ജാേസഫ് സമ്മാനദാനം നടത്തി.

പി.കെ. ആനന്ദക്കുട്ടൻ, പി.കെ. മനോഹരൻ, സാല്‍വിൻ കാൊടിയന്ത്ര, പി.ഐ. ഏബ്രഹാം, പി.എസ്. അനീഷ്, പി.ജി. ചന്ദ്രൻ, എസ്.വി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.