കോട്ടയം : ഓർത്തഡോക്സ് സഭാ അൽമായ വേദിയുടെ ആദിമുഖ്യത്തിൽ കോട്ടയം വൈഎംസിഎയിൽ വച്ച് ഓഗസ്റ്റ് 25ന് രണ്ടു മണിക്ക് സഭാ വിശ്വാസികളുടെ ഒരു സെമിനാറും സമ്മേളനവും സംഘടിപ്പിക്കും.
മലങ്കരസഭാ ഭരണഘടനയും അൽമായ പ്രാതിനിധ്യവും എന്ന വിഷയത്തിൽ പ്രശസ്ത നിയമ പണ്‌ഡിതനും വാഗ്മിയുമായ റിട്ട. ഹൈക്കോടതി ജസ്‌റ്റിസ് ബി. കെമാൽ പാഷ, പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തായുമായ ഡോക്ടർ
തോമസ് മാർ അത്താനാസിയോസ്, സഭാ മുൻ വൈദിക ട്രസ്‌റ്റിയും പ്രശസ്തത പ്രഭാഷകനുമായ ഫാദര് ഡോക്ടർ എം ഒ ജോൺ, അല്‌മായ ട്രസ്‌റ്റി റോണി വർഗീസ് . അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറ്റാണ്ടുകൾ പിന്നിട്ട സഭാ തർക്കത്തിന് ഒടുവിലായി സുപ്രീംകോടതിയുടെ 2017ലെ സുപ്രധാന വിധി നടപ്പാക്കി പരസ്‌പരം ഐക്യം രൂപപ്പെടുത്തണമെന്നും ഇതിനു വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തിനെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധ പ്രമേയവും യോഗത്തിൽ അവതരിപ്പിക്കും.
രാജ്യത്തെ നിയമത്തെ മാനിക്കുകയും അനുസരിക്കുകയും ചെയ്‌തുവരുന്ന സമൂഹമാണ് മലങ്കര സഭ. ഈ സമൂഹം ഭിന്നത വെടിഞ്ഞ് ഒന്നാകുന്നത് ചില അവസരവാദ രാഷ്ട്രീയക്കാരും നിർഭാഗ്യവശാൽ മറ്റു ചില സഭക്കാരും ചില സംഘടനാ സമുദായ നേതാക്കളും ഭയക്കുന്നുണ്ട്.
അതൊക്കെയാണ് വിധി നടത്തിപ്പിൻ്റെ കാലതാമസത്തിന് പിന്നിൽ എന്ന് ആത്മായ വേദി കരുതുന്നു. എങ്കിലും സ്‌പർദ്ധയും വിദ്വേഷവും മറന്ന് മലങ്കരയിലെ ഇരുവിഭാഗങ്ങളും വീണ്ടും ഒരുമിച്ച് ഒരു ആരാധനാ സമൂഹമായി മാറണമെന്നു തന്നെയാണ് അല്‌മായ വേദി ആഗ്രഹിക്കുന്നത്.
ഈ ആഗ്രഹം നിറവേറ്റിയെടുക്കാൻ അല്‌മായ സമൂഹത്തെ മനസ്സുകൊണ്ട് എങ്കിലും ഒരുക്കിയെടുക്കാനാണ് അൽമായ വേദി ആഗ്രഹിക്കുന്നത്. സെമിനാറിൽ പങ്കെടുക്കാൻ സഭയുടെ കേരളത്തിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് അല്‌മായ സമൂഹം കോട്ടയത്ത് എത്തിച്ചേരുമെന്ന് വേദി നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ
പ്രസിഡൻറ് സുനിൽ സി എബ്രഹാം, സെക്രട്ടറി ഡോ.റോബിൻ പി മാത്യു, ട്രഷറർ സന്തോഷ് എം സാം, സന്തോഷ് മൂലയിൽ, ജോയിൻറ് സെക്രട്ടറി ജോർജ് പൗലോസ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.