ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് ഒരു ബാധ്യത : യുവമോർച്ച : പാലകാലുങ്കൽ പാലം പുർത്തിയാകാത്തതിൽ പ്രതിഷേധം

ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് ഒരു ബാധ്യത : യുവമോർച്ച : പാലകാലുങ്കൽ പാലം പുർത്തിയാകാത്തതിൽ പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വാകത്താനം – പനച്ചിക്കാട് പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കാനായി 30 വർഷങ്ങൾക്ക് മുൻപ് തറക്കല്ലിട്ട് പണി തുടങ്ങിയ പാലകാലുങ്കൽ പാലം ഇപ്പോഴും പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണം മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻചണ്ടിയുടെ കഴുവ് കേടും നിഷ്ക്രിയത്വവുമാണെന്ന് ഭാരതീയ ജനതാ യുവമോർച്ച.

മൂന്ന് ദശാബ്ദമായിട്ടും തീരാത്ത പാലം പണിയുടെ പിന്നിലെ അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിനായി യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ യുവമോർച്ച പ്രവർത്തകർ പുഴനീന്തി പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പാലം പണി നടക്കാത്തതിനാൽ ജനം 5 കിലോമീറ്റർ ചുറ്റിയാണ് യാത്ര ചെയ്യുന്നത്‌ 50 വർഷം എം.എൽ.എ ആയ ഉമ്മൻ ചാണ്ടിയുടെ ഇതുപോലെ നൂറിൽപരം പദ്ധതികൾ ആണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. വരും ദിവസങ്ങളിൽ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുക തന്നെ ചെയ്യും.

പാലക്കാലുങ്കൽ നടന്ന പ്രതിഷേധ പരിപാടി യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ ഉദ്ഘാടനം ചെയ്തു.പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അശ്വന്ത് മാമലശ്ശേരി, ബിനുമോൻ കോട്ടയം, ജില്ലാ ഉപാധ്യക്ഷൻ മാരായ രാജ്മോഹൻ കറുകച്ചാൽ പ്രമോദ് പുതുപ്പള്ളി, പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് മണികണ്ഠൻ എസ്, ജന സെക്രട്ടറി അമൽ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.