പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹോറര്‍ ചിത്രം ദ നണ്‍: ടീസര്‍ കാണാം

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹോറര്‍ ചിത്രം ദ നണ്‍: ടീസര്‍ കാണാം

Spread the love

 

വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രം ആയ ‘ദ നണ്‍ ‘ന്റെ ടീസര്‍ പുറത്തിറങ്ങി. ‘ദ നണ്‍’ ന്റെ ടീസര്‍ കണ്ണടയ്ക്കാതെ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരസ്യം. ഈ വര്‍ഷം സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഒരു അമേരിക്കന്‍ സാങ്കല്‍പ്പിക ഹൊറര്‍ ചിത്രമാണ് ‘ദ നണ്‍’. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലെ പ്രേതമായി മാറിയ കന്യാസ്ത്രീയുടെ ആദ്യ കാലഘട്ടമാണ് ദ നണില്‍ വരുന്നത്. കോറിന്‍ ഹാര്‍ഡി (ദ ഹാലോ)യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാന്‍, പീറ്റര്‍ സഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഡാബര്‍മന്‍, ജെയിംസ് വാന്‍ എന്നിവരുടെ കഥയില്‍ നിന്ന് ഗാരി ഡുബര്‍മനാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. കണ്‍ജറിംങ് പരമ്ബരയിലെ അഞ്ചാമത്തെ ചിത്രമാണ്. തായ്‌സ ഫാര്‍മിഗ, ഡെമിയാന്‍ ബിച്ചിര്‍, ഷാര്‍ലോട്ട് ഹോപ്, ഇന്‍ഗ്രിഡ് ബിസു, ജോനാസ് ബ്‌ളോക്, ബോണി ആറണ്‍സ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ചിത്രത്തില്‍ ബോണി ആറണ്‍സ് ആണ് പ്രേതമായി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :