ധവാന് സെഞ്ചുറി: ഇത് റെക്കോഡ് നേട്ടം

ധവാന് സെഞ്ചുറി: ഇത് റെക്കോഡ് നേട്ടം

Spread the love

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ശിഖര്‍ ധവാന്‍. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സ്‌കോറിംഗ് നടത്തിയത്. അഫ്ഗാന്‍ സ്പിന്നര്‍മാരായ റഷീദ് ഖാനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക എന്നതായിരുന്നു ധവാന്റെ ലക്ഷ്യം. 19 ബൗണ്ടറിയും 3 സിക്‌സും അടങ്ങിയതായിരുന്നു ധവാന്റെ ഏഴാം ടെസ്റ്റ് ശതകം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം നേടിയ ആറാമത്തെ ബാറ്റ്‌സ്മാനാണ് ധവാന്‍. ഡേവിഡ് വാര്‍ണര്‍, ഡോണ്‍ ബ്രാഡ്മാന്‍, മജീദ് ഖാന്‍, വിക്ടര്‍ ട്രംപര്‍, ചാര്‍ലി മകാര്‍ട്ടനി എന്നിവര്‍ക്കൊപ്പമാണ് ഇനി വാര്‍ണറുടെ സ്ഥാനവും.
ടെസ്റ്റിന്റെ ആദ്യ മണിക്കൂറില്‍ ഒരു അപ്പീല്‍ അഫ്ഗാനിസ്ഥാന്‍ റിവ്യൂ ചെയ്യാതിരുന്നതാണ് ധവാന്റെ രക്ഷയ്‌ക്കെത്തിയത്. അതിനു ശേഷം തന്റെ പതിവു വെടിക്കെട്ട് ശൈലിയിലാണ് ശിഖര്‍ ധവാന്‍ ബാറ്റ് വീശിയത്.

Tags :