കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല; ഹൈക്കോടതിയില്‍ ധനവകുപ്പിന്റെ സത്യവാങ്മൂലം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവാദിത്വമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ധനവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി,.സിയെ കാര്യക്ഷമമാക്കാന്‍ പരിഷ്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ.എസ്.ആര്‍.ടി.സി. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാദ്ധ്യതയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.