മലങ്കര ഓർത്തഡോക്സ് സഭ നാല് മെത്രാന്മാരെ തിരഞ്ഞെടുക്കുന്നു; മലങ്കര അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ഏപ്രിൽ 15ന്

Spread the love

കോട്ടയം: മലങ്കര അസോസിയേഷൻ ഉടൻ ചേർന്ന് ഓർത്തഡോക്സ് സഭയ്ക്ക് നാല് മെത്രാന്മാരെ കൂടി തിരഞ്ഞെടുക്കും.

video
play-sharp-fill

ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറങ്ങി. എത്ര പേര്‍ എന്ന് അറിയിപ്പില്‍ പറയുന്നില്ല. യോഗത്തിന് മുന്നോടിയായി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം 2026 ഏപ്രിൽ 15ന് കോട്ടയം പഴയ സെമിനാരിയിൽ രാവിലെ 10 മുതൽ നടക്കും.

ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃത്രീയന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും.
മെത്രാന്‍ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍, ഭരണഘടന ഭേദഗതി സംബന്ധിച്ച് റോളിംഗ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ എന്നിവയാണ് അജണ്ട നിശ്ചയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ എട്ടിനായിരുന്നു നേരത്തെ മാനേജിങ് കമ്മിറ്റി നിശ്ചയിച്ചിരുന്നത് എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റുകയായിരുന്നു.

നിലവിൽ ഒഴിവു കിടക്കുന്ന തിരുവനന്തപുരം, ബംഗളൂരു, ഏഷ്യാ-പസഫിക്ക്, യൂറോപ്പ് എന്നീ ഭദ്രാസനങ്ങളിലേക്ക് ആണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

ഇടവേളകൾക്ക് ശേഷമാണ് നാല്
മെത്രാന്മാരെ ഓർത്തഡോക്സ് സഭ തിരഞ്ഞെടുക്കുന്നത്. അടുത്ത കുറേ കാലങ്ങളായി ഏഴുമെത്രാന്മാരെ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്.
മലങ്കര അസോസിയേഷൻ ചേരുന്നത് സംബന്ധിച്ച് സഭക്കുള്ളിൽ രണ്ട് അഭിപ്രായം ഉണ്ട്. 2027 മാർച്ചിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി അസോസിയേഷൻ ചെരേണ്ടതാണ്. ഇതിനിടയ്ക്ക് ഒരു അസോസിയേഷൻ വിളിച്ച് മെത്രാന്മാരെ തിരഞ്ഞെടുക്കുന്നത് സഭയ്ക്ക് ഇരട്ടി ചെലവ് ഉണ്ടാകുമെന്ന് കണക്കുകൂട്ടപ്പെടുന്നു.

എന്തുതന്നെയായാലും ഒരു വർഷത്തിനുള്ളിൽ രണ്ട് തിരഞ്ഞെടുപ്പ് വേണ്ടന്നുള്ളതു തന്നെയാണ് സഭാ ഭാരവാഹികളില്‍ ഭൂരിഭാഗം പേരും അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മെത്രാൻമാരുടെ സ്ഥാനാരോഹണത്തിന് വേദിയാകുന്നത് പൊത്തൻപുറം മാർ കുറിയാക്കോസ് ദയറായോ കോട്ടയം നഗരത്തിൽ ഉള്ള മാർ ഏലിയ കത്തീഡ്രലോ പുതുപ്പള്ളി പള്ളിയോ ആകാനാണ് സാധ്യത കൂടുതൽ. അവിടെ ഇതുവരെ മെത്രാൻ സ്ഥാനാഭിഷേകം നടന്നിട്ടില്ല എന്നുള്ള ഒരു പ്രത്യേക പരിഗണനയും നൽകുന്നുണ്ട്.

ഇതോടൊപ്പം സഭയുടെ പരമോന്നത ചടങ്ങായ മോറാൻ കൂദാശയ്ക്ക് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഈ വരുന്ന വെള്ളിയാഴ്ച സഭയുടെ (നോയമ്പിന്റെ നാല്പതാമത്തെ വെള്ളിയാഴ്ച) സഭയുടെ കാതോലിക്കാബാവാ യുടെ പ്രധാന കാര്‍മിക്വത്തില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.