സായിപ്പുകവല യുവരശ്മി ആർട്സ്&സ്പോട്സ് ക്ലബ്ബിന്റെ നാല്പത്തി ആറാമത് വാർഷികവും, ഓണാഘോഷ പരിപാടികളും സെപ്റ്റംബർ 15ന് നടക്കും; യുവരശ്മി നഗറിൽ രാവിലെ 8ന് പതാക ഉയർത്തും, തുടർന്ന് വിവിധ കലാ -കായിക മത്സരങ്ങൾ; വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കോട്ടയം ജില്ലാപഞ്ചായത്തംഗം പി കെ വൈശാഖ് ഉദ്ഘാടനം ചെയ്യും
ചാന്നാനിക്കാട്: സായിപ്പുകവല യുവരശ്മി ആർട്സ്&സ്പോട്സ് ക്ലബ്ബിന്റെ നാല്പത്തി ആറാമത് വാർഷികവും, ഓണാഘോഷ പരിപാടികളും സെപ്റ്റംബർ 15 ഞായറാഴ്ച സായിപ്പുകവല യുവരശ്മി നഗറിൽ നടക്കും.
രാവിലെ 8ന് പതാക ഉയർത്തും, തുടർന്ന് വിവിധ കലാ -കായിക മത്സരങ്ങൾ. വൈകിട്ട് 7മണിയ്ക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കോട്ടയം ജില്ലാപഞ്ചായത്തംഗം പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ബിജു. കെ. എം. അദ്ധ്യക്ഷത വഹിയ്ക്കുന്ന സമ്മേളനത്തിൽ ക്ലബ് സെക്രട്ടറി സൈജു. ജി സ്വാഗതം പറയും.
സമ്മേളനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോയി മാത്യു, എൻ. കെ. കേശവൻ, ലിജി വിജയകുമാർ, പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് ജോസ്, ക്ലബ് രക്ഷാധികാരി പി. പി. സജീവ്, ക്ലബ് ജോയിന്റ് സെക്രട്ടറി സുനിൽ. കെ. തങ്കപ്പൻ എന്നിവർ സംസാരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, 8മണിയ്ക്ക് യുവരശ്മി വോയ്‌സിന്റെ ഗാനമേളയും നടക്കും.