play-sharp-fill
യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര ക്ഷേത്ര കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഇന്ന് ക്ഷേത്ര കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഏറെക്കാലമായി സന്ദീപ് യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group