video
play-sharp-fill
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞു ; ഒളിവിൽ കഴിയുകയായിരുന്ന യൂട്യൂബറെ പിടികൂടി പോലീസ്

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞു ; ഒളിവിൽ കഴിയുകയായിരുന്ന യൂട്യൂബറെ പിടികൂടി പോലീസ്

കോഴിക്കോട് : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുട്യൂബർ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്.

ചേവായൂർ ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്.

യുവതിയെ മൂന്നുമാസം മുൻപ് പ്രതി ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിമൂന്നിലേറെ മൊബെെല്‍ ഫോണ്‍ നമ്ബർ മാറ്റി ഉപയോഗിച്ച ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പ്രതി ഇന്നലെ ഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു.

താൻ എത്തിയ വിവരം പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രാത്രി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് എറണാകുളത്തേക്കുള്ള ബസില്‍ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ പോലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയില്‍ വച്ച്‌ ബസ് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ പുലർച്ചെ ചേവായൂർ പോലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.