video
play-sharp-fill
എംപോക്സ്: ആലപ്പുഴ സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്, രണ്ടാമത്തെ ഫലം ഉടന്‍, വിമാനത്താവളത്തിൽ കർശന പരിശോധന ഏർപ്പെടുത്തി

എംപോക്സ്: ആലപ്പുഴ സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്, രണ്ടാമത്തെ ഫലം ഉടന്‍, വിമാനത്താവളത്തിൽ കർശന പരിശോധന ഏർപ്പെടുത്തി

 

തിരുവനന്തപുരം: ആലപ്പുഴയിൽ എംപോക്സ് സംശയത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്. രണ്ടാമത്തെ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.

 

എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറെ യാത്രാവിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.

 

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ അനുസരിച്ചുള്ള ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ തുടങ്ങിയ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group