video
play-sharp-fill
ജോലിയാവശ്യത്തിനായി തിരുവനന്തപുരത്തെത്തിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ജോലിയാവശ്യത്തിനായി തിരുവനന്തപുരത്തെത്തിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവിനെയാണ് തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുളിയോട്ടു കുന്നുമ്മല്‍ മുഹമ്മദ് ഹാക്കിം ( 23 )ആണ് മരിച്ചത്.

ജോലിയാവശ്യത്തിനായി  തിരുവനന്തപുരത്തെത്തിയതായിരുന്നു യുവാവ്.

കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡൻ്റ് ഹിലാല്‍ മൻസില്‍ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്‌ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.