കോട്ടയം കീഴ്ക്കുന്ന് എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി ; കാണാതായത് കൂട്ടുകാരന്റെ കല്യാണം കൂടാൻ വന്ന യുവാവിനെ ; അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ഇറഞ്ഞാൽ എലി പുലിക്കാട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിലാണ് സംഭവമുണ്ടായത്.
കൂടെയുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടുകാരന്റെ കല്യാണം കൂടാൻ വന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേല്‍ വില്യംസ് എന്ന 21കാരനെയാണ് കാണാതായത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേല്‍ വില്യംസ് വീണ്ടും വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സമയത്ത് യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മണിക്കൂറുകളായി അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചില്‍ നടത്തി വരികയാണ്.