video
play-sharp-fill
രണ്ടാഴ്ച മുൻപ്​ ഗൾഫില്‍ നിന്ന് എത്തി ; ആല്‍വിൻ അപകടത്തില്‍പ്പെട്ടത് കമ്പനികൾക്കു വേണ്ടി കാറിന്റെ പ്രമോഷൻ വിഡിയോ എടുക്കുന്നതിനിടെ ; റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ്

രണ്ടാഴ്ച മുൻപ്​ ഗൾഫില്‍ നിന്ന് എത്തി ; ആല്‍വിൻ അപകടത്തില്‍പ്പെട്ടത് കമ്പനികൾക്കു വേണ്ടി കാറിന്റെ പ്രമോഷൻ വിഡിയോ എടുക്കുന്നതിനിടെ ; റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: വെള്ളയിൽ ബീച്ചിനു സമീപം റീൽസ് ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ആൽവിൻ (20) രണ്ടാഴ്ച മുൻപാണ് ​ഗൾഫിൽ നിന്നു എത്തിയത്. കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആൽവിൻ നാട്ടിൽ ചെയ്തിരുന്നത്. ​ഗൾഫിലും വിഡിയോയുമായി ബന്ധപ്പെട്ട ജോലി തന്നെയാണ് ആൽവിൻ ചെയ്തിരുന്നത്.

വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാനായാണ് ആൽവിൻ വെള്ളയിൽ ബീച്ചിൽ എത്തിയത്. കാർ ചെയ്സ് റീൽസിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഇടിച്ച വാഹനം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്. ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാൽ ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസുഖവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ആൽവിൻ നാട്ടിൽ വരാറുണ്ട്. രണ്ട് വർഷം മുൻപ് ആൽവിനു വൃക്ക രോ​ഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനിടെയാണ് കമ്പനിക്കായി റീൽസ് ചിത്രീകരിക്കാനെത്തിയപ്പോൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11.30ഓടെയാണ് മരണം സംഭവിച്ചത്.

റോഡിനു നടുവിൽ നിന്നു രണ്ട് വാഹനങ്ങൾ കടന്നു പോകുന്നതിന്റെ റീലാണ് ആൽവിൻ ചിത്രീകരിച്ചിരുന്നത്. വണ്ടികൾ ആൽവിനെ കടന്നു പോകുന്നതിനിടെ ഇതിലൊരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. അതേ വാഹനത്തിൽ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

999 ഓട്ടമേറ്റീവ് കമ്പനിക്കു വേണ്ടിയായിരുന്നു റീൽസ് ചിത്രീകരണം. കമ്പനിയുടെ ആളുകൾ തന്നെയാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ഇതിനു ശേഷമായിരിക്കും സംസ്കാരം.