അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ദേശീയപാതയിൽ ലോറിയിടിച്ച് അപകടം; റോഡിൽ തെറിച്ചുവീണ് മിനി ബസ്സിന് അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്.
ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട് ആറിനായിരുന്നു അപകടം.
കായംകുളത്ത് നിന്നും ചെറുതനയിലേക്ക് മാതാവിനോടൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ എതിരെ വന്ന ലോറിയിടിച്ച് തെറിച്ചുവീണ സുബിൻ പിന്നാലെ വന്ന മിനി ബസ്സിന് അടിയിൽപെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അമ്മ ഇനോയി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Third Eye News Live
0