play-sharp-fill
യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാർച്ച്‌ ; തീപ്പന്ത പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ ക്ലിഫ് ഹൗസ് റോഡിന് മുന്നില്‍ ബാരിക്കേഡ് വച്ച്‌ തടഞ്ഞു പൊലീസ്.

യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാർച്ച്‌ ; തീപ്പന്ത പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ ക്ലിഫ് ഹൗസ് റോഡിന് മുന്നില്‍ ബാരിക്കേഡ് വച്ച്‌ തടഞ്ഞു പൊലീസ്.

 

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച്‌ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച്‌ നടത്തി. വിടി ബല്‍റാം, അബിൻ വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌. തീപ്പന്തങ്ങളുമായി പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ക്ലിഫ് ഹൗസ് റോഡിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു.

 

 

 

 

പ്രവര്‍ത്തക‍ര്‍ പൊലീസിന് നേരെ വടികള്‍ എറിഞ്ഞു. സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്ലക്സുകള്‍ അടക്കം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസ് പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസ് ചോരകളമാക്കാനും മടിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വര്‍ക്കി പ്രസംഗത്തില്‍ പറഞ്ഞു.

 

 

 

മുഖ്യമന്ത്രി കേരളത്തെ കലാപകേന്ദ്രം ആക്കാനുള്ള ആസൂത്രണ നീക്കം നടത്തുന്നുവെന്ന് വിടി ബല്‍റാം വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്ക് ഉണ്ടെന്നാണ് പറയുന്നത്, എന്നാല്‍ നമ്ബര്‍ വണ്‍ പേടിതൊണ്ടനാണ് മുഖ്യമന്ത്രി. എംവി ഗോവിന്ദൻ യാതൊരു നിലവാരവും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ്. ഠ വട്ടത്തിലുള്ള സിപിഎം നേതാക്കള്‍ വല്ലാതെ നെഗളിക്കേണ്ടെന്നും ബല്‍റാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group