കഞ്ചാവ് ഉപയോഗിക്കുന്നത് പോലീസിനെ അറിയിച്ചതിലുള്ള വിരോധം, ലഹരി മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക് ; മൂന്ന് പേർ അറസ്റ്റിൽ
പാവറട്ടി : വെങ്കിടങ്ങ് മേച്ചേരിപ്പടിയില് ലഹരി മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്. സംഭവത്തില്‍ മൂന്നുപ്രതികളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.
മേച്ചേരിപ്പടി പതിയംകടവ് സ്വദേശികളായ മരുത് വീട്ടില്‍ വിഷ്ണു(24), ചേച്ചാട്ടില് വീട്ടില്‍ അജിത്ത്(21), മാളോത്ത് വീട്ടില്‍ അഭയ്(21) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാർ. എസ്ഐമാരായ എം. ഉണ്ണികൃഷ്ണൻ, എൻ. സജീവ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രധാനപ്രതിയായ മരുത് വീട്ടില്‍ വിപിൻ(25) സംഭവത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
മേച്ചേരിപ്പടി പതിയംകടവ് പരിസരത്ത് താമസിക്കുന്ന പെന്മാട്ട് അയ്യപ്പുവിന്റെ മകൻ ദിജിനെ(35)യാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം. പ്രതികള്‍ കഞ്ചാവ് ഉപയോഗിക്കുന്ന വിവരം പോലീസിനെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു കടയിലേക്ക് സാധനങ്ങള്‍ വാങ്ങാൻ എത്തിയ ദിജിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ ദിജിനെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിന് പാവറട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതികള്‍ സംഘംചേർന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരുമാണെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.