മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ ; മറ്റു പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്
മുണ്ടക്കയം : വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ കൂവപ്പള്ളി കളപ്പുരക്കൽ വീട്ടിൽ അമൽ കെ.എഫ് (25) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പ്രതിയും സുഹൃത്തുക്കളും ചേർന്ന് കണ്ണിമല ഉറുമ്പിപാലത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ ജനൽ അടിച്ചു തകർക്കുകയും, വീട്ടമ്മയെ ചീത്തവിളിക്കുകയും, വീട്ടമ്മയെ കടന്നുപിടിച്ച് കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ ഇവരുടെ വീടിന്റെ മുറ്റത്തിരുന്ന സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്തു.
പ്രതിക്ക് വീട്ടമ്മയുടെ ഭർത്താവിനോട് വിരോധം നിലനിന്നിരുന്നു, ഇതാണ് ആക്രമണത്തിന് കാരണം. വീട്ടമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ത്രീദീപ്ചന്ദ്രൻ, എസ്.ഐ വിപിൻ കെ.വി, സി.പി.ഓ മാരായ ജോഷി എം.തോമസ്, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.