ബാംഗ്ലൂരില്‍ നിന്നും കാർ മാർഗ്ഗം കഞ്ചാവും എംഡിഎംഎമ്മും കടത്തുന്നു എന്ന് രഹസ്യ വിവരം ; പോലീസിൻ്റെ പരിശോധനയിൽ എയർഗണും കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍

ബാംഗ്ലൂരില്‍ നിന്നും കാർ മാർഗ്ഗം കഞ്ചാവും എംഡിഎംഎമ്മും കടത്തുന്നു എന്ന് രഹസ്യ വിവരം ; പോലീസിൻ്റെ പരിശോധനയിൽ എയർഗണും കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍

തൃശൂർ : ചെമ്പൂത്ര ദേശീയപാതയില്‍ എയർഗണും കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റല്‍, കേരളത്തില്‍ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.

ഗുരുവായൂർ സ്വദേശികളായ ആകർഷ് (23) ഫാസില്‍ (24), പാവറട്ടി സ്വദേശി റംഷിക്ക് (24), കൊല്ലം സ്വദേശി ആദർശ് (23) എന്നിവരാണ് പിടിയിലായത്.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്ബൂത്ര കോഫി ഹൗസിന് മുന്നില്‍ കാറില്‍ നിന്നുമാണ് കഞ്ചാവ്, എയർ പിസ്റ്റല്‍, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തില്‍ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റ്, എന്നിവ പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് കാറില്‍ ഉണ്ടായിരുന്ന നാല് യുവാക്കളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരില്‍ നിന്നും കാർ മാർഗ്ഗം കഞ്ചാവും എംഡിഎമ്മും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഫി ഹൗസിന് മുമ്ബില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്.

തുടർന്ന് കോഫി ഹൗസില്‍ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തില്‍ വർക്ക്ഷോപ്പ് ജീവനക്കാരെ വിളിച്ചു വരുത്തി കാറിൻ്റെ പാർട്സുകള്‍ അഴിച്ചുമാറ്റി പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല.

എംഡിഎംഎ പ്രതികള്‍ ഉപയോഗിച്ചതായി പൊലീസിനോട് പറഞ്ഞു. ഡൻസാഫ് അംഗങ്ങളായ എസ് ഐ രാഖേഷ്, എ എസ് ഐ ജീവൻ, വിപിൻദാസ്, ശരത്, സുജിത്ത്, അഖില്‍ വിഷ്ണു, വൈശാഖ്, ശിഹാബുദ്ദീൻ, പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണൻ, എസ് ഐ സന്തോഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിട്ടുണ്ട്.