play-sharp-fill
ബീച്ച് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; പരിശോധനയിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന മലാന ക്രീമുമായി യുവാവ് പിടിയിൽ; കേരളത്തിൽ എത്തിച്ചത് ഹിമാചൽ പ്രദേശിൽ നിന്ന് ട്രെയിൻ​​ മാർഗ്ഗം; കേസിൽ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് പോലീസ്

കോഴിക്കോട്: ‘മലാന ക്രീം’ എന്ന് വിളിപ്പേരുള്ള പ്രത്യേക തരം ഹാഷിഷ് ഓയിലുമായി കോഴിക്കോട് യുവാവ് പിടിയിൽ.

ഫാറൂഖ് കോളേജ് സ്വദേശി കുന്നുമ്മൽ തടായി ഹൗസിൽ ടി. ഷാഹുൽ ഹമീദിനെ (30) ആണ് ഡാൻസാഫും ടൗൺ പോലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഹുൽ ഹമീദ് ബീച്ചിൽ നിന്ന് പിടിയിലായത്.

ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാൾ ട്രെയിൻ മാർഗ്ഗം ഹാഷിഷ് വിൽപ്പനക്കായി കൊണ്ടുവന്നത്. ഇതിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വരും. ഷാഹുൽ ഹമീദ് ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഫറോക്ക് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ ആർഭാടജീവിതത്തിനാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയത്. ആരിൽ നിന്നാണ് ഹാഷിഷ് വാങ്ങിയതെന്നും ആർക്കാണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും പിടിയിലായ ഷാഹുലിനെ വിശദമായി ചോദ്യം ചെയ്ത് കണ്ടെത്തുമെന്ന് ടൗൺ പോലീസ് പറഞ്ഞു.