video
play-sharp-fill
വാഹനങ്ങൾ വില പറഞ്ഞ് ഉറപ്പിക്കും; കുറഞ്ഞ വില അഡ്വാൻസ് നൽകി വാഹനം കൈക്കലാക്കി വൻതുകക്ക് മറച്ചുവിൽക്കും; യുവതിയുടെ പരാതിയിൽ പ്രതി പിടിയിൽ

വാഹനങ്ങൾ വില പറഞ്ഞ് ഉറപ്പിക്കും; കുറഞ്ഞ വില അഡ്വാൻസ് നൽകി വാഹനം കൈക്കലാക്കി വൻതുകക്ക് മറച്ചുവിൽക്കും; യുവതിയുടെ പരാതിയിൽ പ്രതി പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വാഹനങ്ങള്‍ വിലക്ക് വാങ്ങി മുഴുവന്‍ തുകയും നല്‍കാതെ വഞ്ചിച്ച യുവാവ് പിടിയില്‍. കല്ലൂര്‍ നായ്ക്കട്ടി സ്വദേശിനിയുടെ പരാതിയില്‍ ബത്തേരി മണിച്ചിറ പുത്തന്‍പീടികയില്‍ വീട്ടില്‍ ഹിജാസുദ്ദീന്‍ (31)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചെറിയ തുക അഡ്വാന്‍സ് നല്‍കി വാഹനം കൈക്കലാക്കിയ ശേഷം ബാക്കി പണം നല്‍കാതെ വഞ്ചിക്കുന്നതാണ് പ്രതിയുടെ രീതി. മുലങ്കാവ്, മൈതാനിക്കുന്ന്, എറണാംകുളം സ്വദേശികളുടെ കാറുകളും ഇതുപോലെ വിലക്ക് വാങ്ങി ബാക്കി പണം നല്‍കാതെ വഞ്ചിച്ചതായി ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പേലീസ് അറിയിച്ചു.

2023 ഡിസംബറിലാണ് നായ്ക്കട്ടി സ്വദേശിനിയുടെ 3,15,000 രൂപ വില വരുന്ന കാര്‍ 15,000 രൂപ മാത്രം നല്‍കി ഹിജാസുദ്ദീന്‍ കൈക്കലാക്കുന്നത്. ബാക്കി മൂന്ന് ലക്ഷം രൂപയുടെ വാഹന ലോണ്‍ മൂന്ന് മാസത്തിനുള്ളില്‍ അടക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു കാര്‍ കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഒരു ഇ.എം.ഐ മാത്രം അടച്ച ശേഷം ബാക്കി തുക അടക്കാതെ കാര്‍ കോഴിക്കോട് മുക്കം എന്ന സ്ഥലത്ത് വില്‍പ്പന നടത്തുകയായിരുന്നു. വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പരാതിക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു.

ഒക്ടോബര്‍ മൂന്നിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായിരുന്ന ഒ.കെ. രാംദാസ്, പി.എന്‍. മുരളീധരന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.