play-sharp-fill
മദ്യം വാങ്ങാൻ പണം നൽകാത്തതിൽ വൈരാഗ്യം ; സുഹൃത്തിനെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍

മദ്യം വാങ്ങാൻ പണം നൽകാത്തതിൽ വൈരാഗ്യം ; സുഹൃത്തിനെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യം വാങ്ങാൻ പണം നൽകാത്ത വൈരാഗ്യത്തിൽ സുഹൃത്തിനെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. അമ്പൂരി ശൂരവക്കാണി കോവല്ലൂർ കുഴിവള വീട്ടിൽ ബിനു (36 ) വിനെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

തേക്ക്പ്പാറ കുന്നുംപുറത്ത് വീട്ടിൽ അജയനെ(42)യാണ് വീടുകയറി ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണം നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജിത്ത് കുമാറും സംഘവുമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group