വാഹനാപകടത്തില്‍ പരിക്കേറ്റ സുഹൃത്തിൻ്റെ ചികിത്സക്കായി ആശുപത്രിയിലെത്തി; ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; യുവാക്കള്‍ അറസ്റ്റില്‍

വാഹനാപകടത്തില്‍ പരിക്കേറ്റ സുഹൃത്തിൻ്റെ ചികിത്സക്കായി ആശുപത്രിയിലെത്തി; ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊല്ലം: ജില്ല ആശുപത്രിയില്‍ നഴ്സിനെയും നഴ്സിങ് അസിസ്റ്റന്‍റിനെയും ആക്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി പന്മന പുത്തന്‍ചന്ത ഷഹാലയ മന്‍സിലില്‍ അബു സുഫിയാന്‍ (23), പന്മന വടുതല വെളിയില്‍ വടക്കതില്‍ വീട്ടില്‍ സുജിദത്ത് (27) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം കാവനാട് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ സുജിദത്തിനെ ചികിത്സക്കായി സുഹൃത്തായ അബു സുഫിയാന്‍ ജില്ല ആശുപത്രിയിലെത്തിച്ചു. മുറിവ് മരുന്നുവെച്ച്‌ കെട്ടവെ സുജിദത്ത് നഴ്സിങ് അസിസ്റ്റന്‍റിനോട് തട്ടിക്കയറുകയും ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന മരുന്നും മറ്റും തട്ടിക്കളയുകയും ചെയ്തു.

ബഹളം കേട്ടെത്തിയ നഴ്സിനെയും മറ്റുള്ളവരെയും അസഭ്യം പറയുകയുകയും ചെയ്തു. നഴ്സിൻ്റെയും നഴ്സിങ് അസിസ്റ്റന്‍റിൻ്റെയും കൈവിരലുകള്‍ പിടിച്ച്‌ തിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതോടെ ആശുപത്രി പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്ന് കൊല്ലം ഈസ്റ്റ് പൊലീസിന് വിവരം നല്‍കുകയായിരുന്നു.

ആശുപത്രി സൂപ്രണ്ടിൻ്റെ പരാതി പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എസ്.എച്ച്‌.ഒ ആര്‍ രതീഷിന്‍റ നേതൃത്വത്തില്‍ എസ്.ഐമാരായ രതീഷ്കുമാര്‍, ബാലചന്ദ്രന്‍, എ.എസ്.ഐ സോമരാജന്‍, സി.പി.ഒമാരായ രഞ്ജിത്, രാജേഷ്കുമാര്‍, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.