സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു ; വരൻ ബ്ലോക്ക് ഡിവിഷൻ അംഗം
സ്വന്തം ലേഖകൻ
പത്തനംതിട്ട:സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹത്തിനൊരുങ്ങുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വർഗീസ് ബേബിയാണ് വരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബർ 26നാണ് ഇരുപത്തിരണ്ടുകാരിയായ രേഷ്മയും വർഗീസും തമ്മിലുള്ള വിവാഹം. വൈകിട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ചടങ്ങ് നടക്കുക.
തിരഞ്ഞെടുപ്പിൽ അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ തലേ ദിവസമാണ് രേഷ്മയ്ക്ക് ഇരുപത്തിയൊന്ന് വയസ് പൂർത്തിയായത്.
കോന്നി വി എൻ എസ് കോളേജിൽ നിന്നാണ് രേഷ്മ ബിരുദം പൂർത്തിയാക്കിയത്. തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ്.