play-sharp-fill
തിരക്കുള്ള സ്ഥലങ്ങളിലെത്തി  കുഞ്ഞുങ്ങളുടെ സ്വര്‍ണ്ണം മോഷ്ടിക്കും; ഒരു വയസുകാരിയുടെ പാദസരം കവര്‍ന്ന കേസിൽ യുവതി പിടിയില്‍

തിരക്കുള്ള സ്ഥലങ്ങളിലെത്തി കുഞ്ഞുങ്ങളുടെ സ്വര്‍ണ്ണം മോഷ്ടിക്കും; ഒരു വയസുകാരിയുടെ പാദസരം കവര്‍ന്ന കേസിൽ യുവതി പിടിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനനന്തപുരത്ത് കൈക്കുഞ്ഞുങ്ങളില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിക്കുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂര്‍ക്കാവ് കുണ്ടമണ്‍കടവ് വാടകക്ക് താമസിക്കുന്ന ശ്രീലത(45) ആണ് നെടുമങ്ങാട് പൊലീസിൻ്റെ പിടിയിലായത്. തിരക്കുള്ള സ്ഥലങ്ങളിലെത്തി കൈക്കുഞ്ഞുങ്ങളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിക്കുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഫാന്‍സി കടയില്‍ അമ്മയ്ക്കൊപ്പം എത്തിയ ഒരു വയസുകാരിയുടെ കാലില്‍ കിടന്ന അര പവന്‍ സ്വര്‍ണ്ണ പാദസരം കവര്‍ന്ന കേസിലാണ് യുവതിയെ പിടികൂടിയത്. നെടുമങ്ങാട്ട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ഫാന്‍സി കടയിലാണ് സംഭവം.

കുട്ടിയുടെ കാലില്‍ കിടന്ന പാദസരം മോഷണം പോയതിനെ തുടര്‍ന്ന് വീട്ടുകാര്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശ്രീലത കുഞ്ഞിൻ്റെ കാലില്‍ കിടന്ന പാദസരം കവരുന്നത് ശ്രദ്ധയില്‍പെടുന്നത്.

ശ്രീലത തന്‍റെ ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭര്‍ത്താവിനൊപ്പം ആണ് താമസിച്ച്‌ വരുന്നത്. ഇവര്‍ക്ക് എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിനും വഞ്ചനാ കുറ്റത്തിനും ഉള്‍പ്പടെ അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശ്രീലത മോഷണക്കേസില്‍ നേരത്തേ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും മോഷണം നടത്തിയ സ്വര്‍ണ്ണം കണ്ടെടുത്തതായും നെടുമങ്ങാട് എസ് എച്ച്‌ ഒ എസ് സതീഷ് കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.