കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാര്‍ നല്‍കിയില്ല ; പെട്രോള്‍ പമ്പിൽ യുവാവിന്റെ ആത്മഹത്യശ്രമം ; പൊള്ളലേറ്റ് യുവാവ് ആശുപതിയിൽ ; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
തൃശൂർ: പെട്രോള്‍ പമ്പിൽ യുവാവിന്റെ ആത്മഹത്യശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചു. അതിനാല്‍ വൻ ദുരന്തം ഒഴിവായി. പൊള്ളലേറ്റ ഷാനവാസിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0