play-sharp-fill
കെഎസ്‌ആർടിസി ബസില്‍ നിന്ന് തള്ളിനില്‍ക്കുന്ന ഇരുമ്പ് ബാർ, ഭാഗ്യത്തിന് കഴുത്ത് മുറിഞ്ഞില്ല, കാണാതെ പോയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടമായേനെ ; എം വി ഡിയുടെയും കെഎസ്ആർടിസിയുടെയും ശ്രദ്ധയിൽപ്പെടുത്തി യുവാവിന്റെ കുറിപ്പ്

കെഎസ്‌ആർടിസി ബസില്‍ നിന്ന് തള്ളിനില്‍ക്കുന്ന ഇരുമ്പ് ബാർ, ഭാഗ്യത്തിന് കഴുത്ത് മുറിഞ്ഞില്ല, കാണാതെ പോയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടമായേനെ ; എം വി ഡിയുടെയും കെഎസ്ആർടിസിയുടെയും ശ്രദ്ധയിൽപ്പെടുത്തി യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ബസില്‍ നിന്ന് തള്ളിനില്‍ക്കുന്ന ഇരുമ്പ് ബാറിനെ കുറിച്ച്‌ ബൈക്ക് യാത്രികൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. തുരുമ്പുപിടിച്ച കൂർത്ത ഇരുമ്പ് ബാർ ബസിൽ നിന്ന് ഒരടിയോളം പുറത്തേക്ക് തള്ളിനില്‍ക്കുകയാണ്. അതിൽ നിന്ന് കഴുത്ത് കീറാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് അജീഷ് എന്ന യുവാവ് തൻ്റെ ഫേസ് ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് പാളയത്തേക്ക് വന്ന കെഎസ്‌ആർടിസി ബസിന്‍റെ ഫോട്ടോ സഹിതമാണ് അജീഷ് പോസ്റ്റിട്ടത്. ബസിന്‍റെ ബോഡിയില്‍ നിന്നും ഏകദേശം ഒരടിയോളം തള്ളിനില്‍ക്കുകയാണ് ഇരുമ്പ് ബാർ. ഡ്രൈവറോട് പറയാൻ പുറകേ വിട്ടെങ്കിലും ബ്ലോക്കില്‍ പെട്ടതിനാല്‍ കഴിഞ്ഞില്ലെന്ന് യുവാവ് പറഞ്ഞു. സംഭവം എംവിഡിയുടെയും കെഎസ്‌ആർടിസിയുടെയും ശ്രദ്ധയില്‍പ്പെടുത്താൻ യുവാവ് പോസ്റ്റില്‍ മെൻഷൻ ചെയ്തിട്ടുണ്ട്.

കുറിപ്പിന്‍റെ പൂർണരൂപം ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളറട സ്റ്റാൻഡിലെ ബസാണ്. ഇന്ന് രാവിലെ പാളയത്ത് നിന്നുള്ള കാഴ്ച. കഴുത്ത് കീറാതെ കഷ്ടിച്ച്‌ രക്ഷപ്പെട്ടു. ബോഡിയില്‍ നിന്നും ഏകദേശം ഒരടിയോളം തള്ളി നില്‍ക്കുകയാണ് ഒരു ഇരുമ്ബ് ബാർ. അഗ്രം തുരുമ്ബിച്ച്‌ കൂർത്തിരിക്കുന്നു. ബൈക്ക് യാത്രികരുടെ കൃത്യം കഴുത്ത് തന്നെ കീറും. വെള്ളറട നിന്നും പാളയം പത്ത് മുപ്പത്തഞ്ച് കിലോമീറ്റർ ഉണ്ട്. അത്രയും ദൂരം ഇങ്ങനെ ആകും വന്നിട്ടുണ്ടാകുക. ഡ്രൈവറോട് പറയാൻ പിറകെ പോകാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.