play-sharp-fill
തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; നന്ദു ആത്മഹത്യ ചെയ്‌തത്  ഡി.വൈ.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയും മൂലം;    ആരോപണവുമായി കുടുംബം

തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; നന്ദു ആത്മഹത്യ ചെയ്‌തത് ഡി.വൈ.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയും മൂലം; ആരോപണവുമായി കുടുംബം

സ്വന്തം ലേഖിക

ആലപ്പുഴ: തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം.

ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ പിതാവും സഹോദരിയുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയും മൂലമാണ് നന്ദു ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബം പറയുന്നത്.
ഡി.വൈ.എഫ്.ഐ.ക്കാര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. സഹോദരന്റെ ശബ്‌ദരേഖയും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് യുവാവ് ആത്‌മഹത്യ ചെയ്‌തത്. ഡി.വൈ.എഫ്.ഐക്കാര്‍ തന്നെ മര്‍ദിച്ചുവെന്നും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നുമാണ് ശബ്‌ദരേഖയിലുള്ളത്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ഇവര്‍ നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.