play-sharp-fill
ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട; കരസേനാ സംഘം ബാബുവിനോട് സംസാരിച്ചു; രക്ഷാദൗത്യ സംഘം കയറിട്ട് നൽകി; സംഘം മുകളിൽ നിന്ന് താഴേക്കിറങ്ങാൻ ശ്രമം

ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട; കരസേനാ സംഘം ബാബുവിനോട് സംസാരിച്ചു; രക്ഷാദൗത്യ സംഘം കയറിട്ട് നൽകി; സംഘം മുകളിൽ നിന്ന് താഴേക്കിറങ്ങാൻ ശ്രമം

സ്വന്തം ലേഖിക

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുന്നു.

സൈന്യം ബാബുവിന്‍റെ അരികിലെത്തി. ബാബുവുമായി സംസാരിച്ചു. ബാബുവിന് രക്ഷാദൗത്യ സംഘം കയറിട്ട് നൽകി. രക്ഷാദൗത്യ സംഘം താഴേക്കിറങ്ങി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബാബു മലയില്‍ കുടുങ്ങിയിട്ട് 43 മണിക്കൂര്‍ പിന്നിട്ടു.

”ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട” എന്ന് രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനോട് പറഞ്ഞു. വെള്ളം വേണമെന്നായിരുന്നു ബാബു ആവശ്യപ്പെട്ടത്. ബാബുവിനോട് അധികം ഒച്ച വയ്ക്കണ്ട എന്നും ക്ഷീണിക്കുമെന്നും സഘം പറഞ്ഞു.
മലയാളിയായ ലഫ്റ്റനന്‍റ് കേണല്‍ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മലയില്‍ കുടുങ്ങിയത് ഇങ്ങനെ…

തിങ്കളാഴ്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച്‌ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി.

അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് വരുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്‍റെ കാലിനു പരിക്കേറ്റിട്ടുണ്ട്.

താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു. ‌ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ താഴെയിറക്കാന്‍ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷര്‍ട്ടുയര്‍ത്തി അഭ്യര്‍ഥിച്ചു.

യുവാവിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്ടര്‍ എത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല.

ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവര്‍ത്തകര്‍ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായി. ചെങ്കുത്തായ പാറകളാല്‍ നിബിഡമായ പ്രദേശത്ത് ഹെലികോപ്ടര്‍ ലാന്‍റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്ടര്‍ മടങ്ങി പോയത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി.