video
play-sharp-fill
കുളിക്കുന്നതിന്നതിനിടെ ഒഴുക്കില്‍പെട്ട് കല്ലിനിടയില്‍ കുടുങ്ങി ; അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം

കുളിക്കുന്നതിന്നതിനിടെ ഒഴുക്കില്‍പെട്ട് കല്ലിനിടയില്‍ കുടുങ്ങി ; അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം

ചോക്കാട് : മലപ്പുറം ടി.കെ. കോളനി കെട്ടുങ്ങലില്‍ യുവാവ് ഒഴുക്കില്‍പെട്ട് കല്ലിനിടയില്‍ കുടുങ്ങി മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കല്‍ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. അരമണിക്കൂറോളം യുവാവ് കല്ലില്‍ കുടുങ്ങി വെള്ളത്തിനടിയിലായിരുന്നു.

നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയില്‍ നിന്നും യുവാവിനെ പുറത്തെടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.