വീട്ടുകാർ പ്രണയത്തെ എതിർത്തു ; ശരീരത്തില്‍ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് യുവാവ് പെൺകുട്ടിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്തു
ബംഗളുരൂ : പ്രണയപരാജയത്തെ തുടർന്ന് ശരീരത്തില്‍ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് 21 വയസ്സുകാരൻ പെൺകുട്ടിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്തു.
നാഗമംഗല സ്വദേശി രാമചന്ദ്രയാണു മരിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർന്ന് കലേനഹള്ളിയിലെ ഇവരുടെ വീടിനു മുന്നില്‍ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സംഭവസ്ഥലത്തു തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. നാഗമംഗല പൊലീസ് കേസെടുത്തു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാമചന്ദ്രയ്ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പാറമടകളില്‍ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു.
Third Eye News Live
0