ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്‌ഐ നേതാവടക്കം അറസ്റ്റില്‍

ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; ഡിവൈഎഫ്‌ഐ നേതാവടക്കം അറസ്റ്റില്‍

ആലപ്പുഴ: ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു.

ആലപ്പുഴ തോട്ടപ്പള്ളിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തെത്തുടർന്നാണ് സംഭവം. തോട്ടപ്പള്ളി ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്.

ഇന്നലെ ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജഗത് സൂര്യൻ അടക്കം അഞ്ചുപേർ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റായ ജഗത് ആണ് കേസിലെ ഒന്നാം പ്രതി.