ചായകുടിക്കാനെത്തിയ യുവാവിന്റെ കണ്ണില്‍ ഗ്ലാസ്സുകൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു; ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുളള ചായക്കടയിലെത്തിയ യുവാവിന്റെ കണ്ണില്‍ ഗ്ലാസുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍.
ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. സംഭവത്തില്‍ വലിയതുറ സ്വദേശി മനോജിനെ(41)യാണ് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ചായകുടിക്കാനെത്തിയതായിരുന്നു യുവാവ്. ഈ സമയത്ത് ചായക്കടയില്‍ വെച്ച് മനോജ് അസഭ്യം പറയുന്നത് കണ്ട് യുവാവ് മനോജിനെ ഇതില്‍ നിന്ന് വിലക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകോപിതനായ മനോജ് ചായ ഗ്ലാസ് ഉപയോഗിച്ച് യുവാവിന്റെ കണ്ണിലും മുഖത്തുമിടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് ഇടതുകണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയത്. തുടർന്ന് യുവാവ് വലിയതുറപോലീസില്‍ പരാതി നല്‍കി.
Third Eye News Live
0