play-sharp-fill
‌ബൈക്ക് ചോദിച്ചപ്പോള്‍ കൊടുത്തില്ല; ഹീമോഫീലിയ രോഗിയായ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്; പ്രതി അറസ്റ്റിൽ

‌ബൈക്ക് ചോദിച്ചപ്പോള്‍ കൊടുത്തില്ല; ഹീമോഫീലിയ രോഗിയായ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക

തൃശൂര്‍: ബൈക്ക് ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവിന് ക്രൂര മര്‍ദ്ദനം.

തൃശൂരിൽ അഞ്ചേരി സ്വദേശിയായ മിഥുനാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചേരി സ്വദേശിയായ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുവരും സുഹൃത്തുക്കളാണ്. കേരള വര്‍മ കോളജിന് സമീപം ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയാണ് മിഥുന്‍. ഇവിടെ എത്തിയാണ് വൈശാഖ് ബൈക്ക് ആവശ്യപ്പെട്ടത്.

എന്നാല്‍ ബൈക്ക് നല്‍കാന്‍ മിഥുന്‍ തയ്യാറായില്ല. ഇതോടെയാണ് വൈശാഖ് ക്രൂരമായി മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ മിഥുന്‍ ഹീമോഫീലിയ രോഗിയാണ്. മിഥുന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ് വൈശാഖ് എന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി പരാതികളുണ്ട്. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലും ഇയാളുണ്ട്. ഇയാളെ റിമാന്‍‍ഡ് ചെയ്തു