കായല്‍ കയ്യേറി വീട് വച്ചിട്ട് പാട്ടും പാടി പോയാലോ..? ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍ കയ്യേറി വീട് വച്ചെന്ന കേസില്‍ എം.ജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
സ്വന്തം ലേഖകന്‍
എറണാകുളം: കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. പാലസിന് സമീപത്തെ തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് എം.ജി ശ്രീകുമാറിനെതിരായ പരാതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി നടപടി.
പരാതിയില്‍ അതിവേഗ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം അന്വേഷണം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. അഴിമതി നിരോധന നിയമ പ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2010 ഓഗസ്റ്റ് 30 ന് വാങ്ങിയ 10.086 സെന്റിലാണ് കെട്ടടം നിര്‍മ്മിച്ചത്. ഇതില്‍ നടപടി സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group