കനാലില്‍ യുവാവ് മുങ്ങി മരിച്ചു
സ്വന്തം ലേഖിക
കോതമംഗലം: പെരിയാര്‍വാലി കനാലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഊന്നുകല്‍ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് – ലിഫാ ദമ്ബതികളുടെ മകന് അഭിജിത്ത് (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ടുകാരോടൊപ്പം ഭൂതത്താന്കെട്ടിന് സമീപം ചെമ്മീന്‍ കുത്തില്‍ പെരിയാര്‍വാലി കനാലിലാണ് കുളിക്കാനിറങ്ങിയത്.
ചുഴിയില്‍പ്പെട്ട അഭിജിത്തിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അഭിജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.സഹോദരന്: അക്ഷയ്. സംസ്കാരം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0