സ്തനാർബുദ ലക്ഷണങ്ങൾ ഒരിക്കലും നിസാരമായി കാണരുത് ; ചെറുപ്പക്കാരികളായ യുവതികള്‍ ലക്ഷണങ്ങൾ അവഗണിക്കുന്നു ; ചികിത്സ തേടുന്നത് മൂന്നിൽ ഒരു വിഭാഗം മാത്രം
സ്വന്തം ലേഖകൻ
ശരീരം ചൂണ്ടികാണിക്കുന്ന ലക്ഷണങ്ങൾ ഒരിക്കലും നിസാരമായി കാണരുത്. നേരത്തെയുള്ള രോഗനിർണയം പല രോഗങ്ങളെയും ചികിത്സിച്ച് മാറ്റാൻ സഹായിക്കും. അർബുദങ്ങളും കാര്യത്തിലും ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. പ്രത്യേകിച്ച് സ്താനാർബുദം പോലുള്ളവയ്‌ക്ക്. എന്നാൽ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരികളായ യുവതികള്‍ ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുന്നുവെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.
സ്തനത്തിൽ വീക്കമോ, അസ്വഭാവികതകളോ കണ്ടാലും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാണ് മിക്ക യുവതികളും വിദഗ്ധ ചികിത്സ തേടുന്നത്. ഇതു അപകടകരമായ ഒരു സാഹചര്യമാണെന്നും പഠനം നടത്തിയ കാനഡയിലെ കാൽഗറി സർവകലാശാല ഗവേഷകർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായമായവരെ അപേക്ഷിച്ച് യുവതികൾക്കിടയിൽ സ്തനാർബുദത്തിന്റെ തോത് കുറവാണെന്നതാണ് ഈ നിസാരവൽക്കരണത്തിന്റെ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ യുവതികളിൽ സ്തനാർബുദം ഏറ്റവും വൈകിയ സ്റ്റേജിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. സ്തനാർബുദ സ്ക്രീനിങ്ങുകളോ, മാമോഗ്രാഫികളോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന യുവതികളാണ് കൂടുതലും.
യുവതികളിലെ സ്തനാർബുദം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. അതിനായി 2015 മുതൽ 2022 വരെയുള്ള കാലയളവിൽ 1,148 യുവതികളുടെ ആരോഗ്യവിവരങ്ങൾ പഠനവിധേയമാക്കി. 41 വയസിന് താഴെ സ്തനാർബുദം സ്ഥിരീകരിച്ചവരെയാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചത്. ഇതിൽ 80 ശതമാനം യുവതികൾക്കും സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
വേദനയുള്ള വീക്കം സ്തനത്തിൽ പ്രകടമായാലും ഡോക്ടറെ കാണാൻ വൈകിക്കുന്നവരുണ്ട്. പലപ്പോഴും ഭയമോ അല്ലെങ്കിൽ നിഷേധാത്മക സ്വഭാവമോ ആണ് ഈ നിസാരമാക്കുന്നതിന് പിന്നിലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ലക്ഷണങ്ങൾ കണ്ട് വിദഗ്ധ ചികിത്സയ്ക്കെത്തുന്നവർ 10 ശതമാനം ആളുകൾ തുടർചികിത്സ വൈകിപ്പിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നു.